അവധിക്കാലങ്ങളിലെ അമിത ചാർജ് നിയന്ത്രിക്കണമെന്ന്​ യാത്ര സമിതി

മനാമ: വിദേശത്ത്​ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കേന്ദ ്ര സർക്കാർ സ്വീകരിക്കണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു. വിമാന കമ്പനികൾ മൃതദേഹം തൂക്കി നിരക്കു നിർണയിക്കുന്നത് ഒഴിവാക്കി സർവീസ് നടത്താൻ തയാറാകണം. പ്രവാസികളുടെ യാത്ര പ്രയാസങ്ങൾ പരിഹരിക്കാൻ സത്വര നടപടി വേണം. അടിക്കടി ഉണ്ടാവുന്ന ചാർജ്​ വർധനവും അവധിക്കാലങ്ങളിലെ അമിതമായ ചാർജും നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. ഇക്കാര്യത്തിൽ ‘ലോക കേരളസഭ’ ഗൾഫ് മേഖല മുൻകൈ എടുക്കണമെന്നും യാത്ര സമിതി അഭ്യർഥിച്ചു.
പ്രവാസി മലയാളികൾക്ക്​ മതിയായ യാത്രാസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട്​ ‘ലോക കേരളസഭ’ക്ക്​ സന്ദേശം അയച്ചു. ഇക്കാര്യത്തിൽ സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.