മയക്കുഗുളിക കടത്തിയ യുവാവിന്​ തടവുശിക്ഷ

മനാമ: ബാഗി​​​െൻറ ഹാൻറിലിനുള്ളിൽ ഒളിപ്പിച്ച്​ വിമാനത്താവളം വഴി ബഹ്​റൈനിലേക്ക്​ മയക്കുഗുളികകൾ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി യുവാവിന്​ അഞ്ചുവർഷം തടവുശിക്ഷ. ധാക്കയിൽ നിന്ന്​ ഏപ്രിൽ 20​ന്​ വിമാനമിറങ്ങിയ 39കാരനാണ്​​ 3,000ത്തിലധികം ഗുളികകൾ കടത്താൻ ശ്രമിച്ചത്​. പ്രതി കുറ്റം നിഷേധിച്ചെങ്കിലും ഹൈക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. 3,000 ദിനാർ പിഴയും അടക്കണം.ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്തും. ലഗേജ്​ സ്​കാൻ ചെയ്​തപ്പോൾ ഉദ്യോഗസ്​ഥർക്ക്​ സംശയം തോന്നുകയായിരുന്നു. ബാഗ്​ സുഹൃത്തിന്​ കൈമാറാനുള്ളതാണെന്നും ഇതിൽ മയക്കുഗുളികകൾ ഉള്ളതായി അറിയില്ലെന്നും യുവാവ്​ പറഞ്ഞിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.