മനാമ: ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) നേതൃത്വത്തില ുള്ള കലണ്ടർ പ്രകാശന ചടങ്ങ് സ്വിസ് ഇൻറർനാഷനൽ ഹോട്ടലിൽ നടന്നു. അംബാസഡർ അലോക് കുമാർ സിൻഹ പ്രകാശനം നിർവഹിച്ച ു. ഡിസംബർ 14ന് എക്സിബിഷൻ സെൻററിൽ നടത്തിയ ‘സ്പെക്ട്ര’ ചിത്രരചന മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത രചനകളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയത്. പരിപാടിയുടെ സ്പോൺസർമാരെ ആദരിച്ചു. എംബസി സെക്കൻറ് സെക്രട്ടറി രേണു യാദവ് സംബന്ധിച്ചു. ഐ.സി.ആർ.എഫ് സംഘടിപ്പിച്ച ആർട്ട് കാർണിവലായ ‘സ്പെക്ട്ര’ ഇത്തവണ കുട്ടികളുടെയും രക്ഷിതാക്കളുടെയും വൻ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. 5000ത്തോളം കുട്ടികളാണ് വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളിൽ പെങ്കടുത്തത്.
ബഹ്റൈനിൽ ഇത്രയും കുട്ടികൾ ഒരുമിച്ച് അണിനിരന്ന ചിത്രകലാമത്സരം അപൂർവമാണ്. ഇതോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറി. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.സി.ആർ.എഫിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത്തെ ആർട്ട് കാർണിവലാണ് ഇത്തവണ നടന്നത്. 2009 ലാണ് വിദ്യാർഥികൾക്കായി ചിത്രരചനമത്സരത്തിന് തുടക്കമിട്ടത്. അന്ന് 700 പേരാണ് പങ്കെടുത്തത്.
ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ദി ന്യൂ ഇന്ത്യൻ സ്കൂൾ, സേക്രഡ് ഹാർട് സ്കൂൾ, ന്യൂ മില്ലെനിയം സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, അൽ നൂർ ഇൻറർനാഷണൽ സ്കൂൾ, ഇബ്നു ഹൈഥം സ്കൂൾ, എം.എം.എ ഇൻറർനാഷണൽ സ്കൂൾ, ക്വാളിറ്റി എജ്യുക്കേഷൻ സ്കൂൾ, ഫിലിപ്പീൻസ് സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഹവാർ ഇൻറർനാഷണൽ സ്കൂൾ, അൽ മഹോദി ഡേ ബോർഡിംഗ് സ്കൂൾ, ശൈഖ ഹിസ്സ ഗേൾസ് സ്കൂൾ, അൽ റാബി സ്കൂൾ, ന്യൂ സിഞ്ച് കിൻറർഗാർട്ടൻ സ്കൂൾ, സൈനബ് ഗവ. സ്കൂൾ, ന്യൂ ജെനറേഷൻ സ്കൂൾ, വിസാം ഇൻറർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുെട ചിത്രങ്ങളാണ് കലണ്ടറിൽ ഇടം പിടിച്ചത്. െഎ.സി.ആർ.എഫ് ഭാരവാഹികൾ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.