ബഹ്‌റൈൻ പുരോഗതിയിൽ പ്രവാസികളുടെ പങ്ക്‌ നിർണായകം –സൗസൻ കമാൽ

മനാമ: ബഹ്‌റൈ​​​െൻറ പുരോഗതിയിൽ പ്രവാസികൾക്ക്​ നിർണായ പങ്കുണ്ടെന്ന് പാർലമ​​െൻറ്​ അംഗം ഡോ. സൗസൻ മുഹമ്മദ് അബ്‌ ദുറഹീം കമാൽ അഭിപ്രായപ്പെട്ടു. ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ‘കാലം തേടുന്ന മനുഷ്യൻ’ എന്ന തലക്കെട്ടിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അവർ. സൽമാനിയ ഖാദിസിയ്യ ക്ലബ്ബിൽ നടന്ന പരിപാടിയിൽ കെ.എ. യൂസുഫ്‌ ഉമരി മുഖ്യപ്രഭാഷണം നടത്തി .
മത വിശ്വാസവും ആരാധന^അനുഷ്​ഠാനങ്ങളും വർധിക്കുമ്പോഴും സമകാലിക ലോകത്ത്‌ നന്മയുള്ള മനുഷ്യർ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മത ചിഹ്നങ്ങൾ കാണുമ്പോൾ മനുഷ്യന്​ ഭയം കൂടുന്നു.

ഇന്ന് ഏറ്റവും കൂടുതൽ ജ്വലന ശേഷിയുള്ള ഇന്ധനമായി മതം മാറി. മതത്തി​​​െൻറ അന്തഃ സത്ത മനസിലാക്കുന്നതോടൊപ്പം അതി​​​െൻറ പേരിൽ സംഘർഷങ്ങൾ സൃഷ്​ടിക്കുന്നവരെ തിരിച്ചറിയണം. മനുഷ്യനിൽ അന്തർലീനമായ പാപപ്രവണതകൾക്കെതിരെ പോരാടാൻ മതം സഹായിക്കും. സ്‌നേഹം, സമാധാനം, ദയ, നന്മ, സൗമ്യത, ആത്മനിയന്ത്രണം തുടങ്ങിയ സദ്‌ഗുണങ്ങൾ ശീലിക്കാനും മനുഷ്യരെ ആദരിക്കാനും മത ദർശനങ്ങൾ പഠിപ്പിക്കുന്നു. വികലമായ ധാരണകളാണ്​ വർഗീയതക്ക് വഴിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയ നൗഷാദ്‌, നജ്​ദ റഫീഖ്, അമല്‍ സുബൈര്‍ എന്നിവര്‍ ദേശീയ ഗാനാലാപനം നടത്തി.

പ്രസിഡൻറ്​ ജമാൽ നദ്‌വി ഇരിങ്ങൽ ആമുഖ ഭാഷണം നടത്തി. ഏരിയ സെക്രട്ടറി സജീർ കുറ്റ്യാടി സ്വാഗതവും ഏരിയ പ്രസിഡൻറ്​ എം. അബ്ബാസ്‌ സമാപനവും നിർവഹിച്ചു. നസീം സബാഹ്‌ ‘ഖുർ ആനിൽ നിന്നും’ അവതരിപ്പിച്ചു.സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക്​ സമ്മാനം നൽകി. എം.എം. സുബൈർ, വി.പി.ഷൗക്കത്തലി, സാജിദ്‌ നരിക്കുനി, ജമീല ഇബ്രാഹീം, ഹസീബ ഇർശാദ്‌ , സക്കീന അബ്ബാസ്‌ , ജമീല അബ്​ദുറഹ്​മാൻ, ജലീൽ അബ്​ദുല്ല എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. എ.എം.ഷാനവാസ്‌ പരിപാടി നിയന്ത്രിച്ചു. നൗമൽ, ഗഫൂർ മൂക്കുതല, വി.പി.ഫാറൂഖ്‌, അലി അഷ്​റഫ്‌ , റഷീദ സുബൈർ, മെഹറ മൊയ്​തീൻ, ഫസീല ഹാരിസ്‌, മുനീറ ലത്തീഫ്‌, ഷമീമ മൻസൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.