ബഹ്​റൈനിൽ ഒറ്റപ്പെട്ട വയോധിക ദമ്പതികൾ ആശ്വാസത്തിൽ

മനാമ: ആകസ്​മികമായി ബഹ്​റൈൻ ആശുപത്രിയിൽ ശസ്​ത്രക്രിയക്ക്​ വിധേയനാകേണ്ടി വന്ന ഉത്തരാഖണ്ഡ്​ സ്വദേശി വയോധികന ും ഭാര്യക്കും തുണയായി ​െഎ.സി.ആർ.എഫ്​. ഹരിദ്വാർ സ്വദേശിയായ സലീം സാരായിയും ഭാര്യയും ഉംറക്കായി സൗദിയിലേക്ക്​ പോകുകയായിരുന്നു. ഡിസംബർ 15ന്​ ‘ഗൾഫ്​ എയറി​’​​െൻറ ട്രാൻസിറ്റ്​ വിമാനത്തിൽ ബഹ്​റൈനിൽ ഇറങ്ങിയപ്പോൾ സലീമിന്​ നെഞ്ചുവേദന വന്നു. തുടർന്ന്​ ‘ഗൾഫ്​ എയർ’ അധികൃതർ തന്നെ മുൻകയ്യെടുത്ത്​ ബി.ഡി.എഫ്​ ആശുപത്രിയിലാക്കി. പ​രിശോധന നടത്തിയപ്പോൾ ഉടൻ ശസ്​ത്രക്രിയ വേണമെന്ന്​ ഡോക്​ടർമാർ നിർദേശിച്ചു. അതിനാൽ ഇവിടെ നിന്നു തന്നെ ശസ്​ത്രക്രിയ ചെയ്യേണ്ടി വന്നു. ഇൗ ചെലവും ‘ഗൾഫ്​ എയറാ’ണ്​ വഹിച്ചത്​. ആശുപത്രിയിലെ വിശ്രമത്തിന്​ ശേഷം രണ്ടുദിവസം മുമ്പ്​ ഇവരെ ഡിസ്​ചാർജ്​ ചെയ്​തു. ജനുവരി ഒന്നിന്​ ശേഷം മാത്രമേ യാത്ര പാടുള്ളൂ എന്ന്​ ഡോക്​ടർമാർ അറിയിച്ചതിനാൽ, ഇവരെ നേരെ മനാമയിലെ ഒരു ഹോട്ടലിലേക്ക്​ മാറ്റി.

മറ്റ്​ ചെലവുകൾ തങ്ങൾ വഹിച്ചതിനാൽ, താമസക്കാര്യങ്ങൾ എംബസി നോക്ക​െട്ട എന്ന നിലപാട്​ വിമാനകമ്പനി സ്വീകരിച്ചു. ഇതനുസരിച്ച്​ ​െഎ.സി.ആർ.എഫി​​​െൻറ നേതൃത്വത്തിൽ ഇവരെ സന്ദർശിക്കുകയും എംബസി അധികൃതരെ വിവരം ബോധിപ്പിക്കുകയും ചെയ്​തു. ജനുവരി രണ്ടിനാണ്​ ഇവർക്ക്​ ഇന്ത്യയിലേക്ക്​ മടങ്ങാനുള്ള വിമാന ടിക്കറ്റുള്ളത്​.അതുവരെയുള്ള താമസ, ഭക്ഷണ ചെലവുകൾ എംബസി വഹിക്കും. തങ്ങളുടെ ദുരിതത്തിൽ കൈപിടിക്കാനെത്തിയ ഇന്ത്യൻ സാമൂഹിക പ്രവർത്തകരെ കണ്ടപ്പോൾ ഇരുവർക്കും വലിയ ആശ്വാസമായി. ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ തോമസ്​, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ‘പ്രതിഭ’ ഹെൽപ്​ലൈൻ പ്രവർത്തകനായ സൈനൽ കൊയിലാണ്ടി എന്നിവരാണ്​ വയോധികരുടെ പ്രശ്​നങ്ങളിൽ ഇടപെട്ടത്​. ഉംറ നിർവഹിക്കാനായില്ലെങ്കിലും വിദേശരാജ്യത്ത്​ ഒറ്റപ്പെട്ട ​അവസ്​ഥ മാറിയ സന്തോഷത്തിലാണ്​ ഇൗ ദമ്പതികൾ.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.