മനാമ: മൂല്യ വർധിത നികുതി (വാറ്റ്​) നിലവിൽ വന്ന തോടെ രാജ്യത്തെ വിപണികളിൽ ഉദ്യോഗസ്​ഥർ പരിശോധന തുടങ്ങി. വ്യവസാ യ, വാണിജ്യ, ടൂറിസം മ​ന്ത്രാലയ ഉദ്യോഗസ്​ഥരാണ്​ പരിശോധന നടത്തുന്നത്​. വാറ്റ്​ കണക്കാക്കുന്നതിലെ പിഴവുകൾ പര​ി ശോധിക്കുകയും അടിസ്​ഥാന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ നികുതി ചുമത്തുന്നില്ല എന്ന്​ ഉറപ്പാക്കുകയും ചെ യ്യുന്നുണ്ട്​. ബഹ്​റൈനിൽ ഉപഭോക്താക്കൾ സമ്മിശ്രമായാണ്​ വാറ്റിനോട്​ പ്രതികരിക്കുന്നത്. വാറ്റ്​ എങ്ങനെ, ഏതിനൊക്കെയാണ്​ വരുന്നതെന്ന്​ കൃത്യമായി അറിയില്ലെന്ന്​ പലരും അഭിപ്രായപ്പെട്ടു. വാറ്റിന്​ തൊട്ടുമുമ്പ്​ ബഹ്​റൈൻ വിപണിയിൽ വലിയ ഉണർവുണ്ടായിരുന്നു. കാർ, ആഭരണ മേഖലയിൽ ഡിസംബർ അവസാനം 40 ശതമാനം വരെ ഉയർന്ന വിൽപന രേഖപ്പെടുത്തി. ഇതിനായി വിവിധ ജ്വല്ലറികളും മറ്റും പ്രീ വാറ്റ്​ ഒാഫർ പ്രഖ്യാപിച്ചിരുന്നു. സൂപ്പർമാർക്കറ്റുകൾ, ഫർണിച്ചർ സ്​ഥാപനങ്ങൾ, ഇലക്​ട്രോണിക്​ ഉപകരണ മേഖല എന്നിവിടങ്ങളിൽ വൻ വിൽപനയുണ്ടായി. മന്ത്രാലയത്തിലെ ഇൻസ്​പെക്​ഷൻ സ​​െൻറർ കൺസ്യൂമർ പ്രൊട്ടക്​ഷൻ ഡയറക്​ടറേറ്റുമായി ചേർന്നാണ് ഇപ്പോൾ​ പരിശോധനകൾ നടത്തുന്നത്​.

വാറ്റ്​ ഇല്ലാത്ത ഉൽപന്നങ്ങൾക്ക്​ അധിക ചാർജ്​ ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​. ഉപ​ഭോക്താക്കൾക്ക്​ വാറ്റ്​ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്​ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. എന്നാൽ, വാറ്റ്​ നിയമം നടപ്പാക്കാൻ വിമുഖത കാണിക്കുന്നത്​ ഒരു തരത്തിലും അവഗണിക്കില്ലെന്ന്​ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ്​ ബിൻ റാഷിദ്​ അസ്സയാനി വ്യക്തമാക്കിയിട്ടുണ്ട്​. വാറ്റ്​ നടപ്പാക്കുന്ന വേളയിൽ അതി​​​െൻറ എല്ലാ വശങ്ങളും പരിശോധനക്ക്​ വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്​. വാറ്റ്​ ഇളവ്​ ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ്​ ടാക്​സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്​. എൻ.ബി.ടി വെബ്​സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്​. ജി.സി.സി ഉടമ്പടി പ്രകാരമാണ്​ ബഹ്​റൈനിലും വാറ്റ്​ ഏർപ്പെടുത്തുന്നത്​. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്​ഥാപനങ്ങൾക്കാണ്​ ബാധകമാവുന്നത്​. അഞ്ച്​ ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്​ഥാപനങ്ങളും വാറ്റിനായി ഡിസംബർ അവസാനത്തോടെ രജിസ്​ട്രേഷൻ പൂർത്തിയാക്കണമെന്നാണ്​ ചട്ടം. ഇവർക്കാണ്​ ജനുവരി ഒന്നു മുതൽ പുതിയ നികുതി സ​മ്പ്രദായം ബാധകമായത്​.

500,000 ദിനാറിലധികം വരുമാനമുള്ള സ്​ഥാപനങ്ങൾ വാറ്റ്​ രജിസ്​ട്രേഷൻ പൂർത്തയാക്കേണ്ടത്​ 2019 ജൂൺ 20ഒാടെയാണ്. 37,500ഉം അതിലധികവും വരുമാനമുള്ളവർക്ക്​ രജിസ്​ട്രേഷന്​ ഡിസംബർ 20 വരെ സമയമുണ്ട്​. 37,500 ദിനാറിന്​ താഴെ വരുമാനമുള്ള സ്​ഥാപനങ്ങൾക്ക്​ രജിസ്​ട്രേഷന്​ അവസാന തിയതിയില്ല. ​രജിസ്​ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്​സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്​. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്​ത്രം, ഹോ ട്ടൽ റെസ്​റ്റോറൻറ്​, വാഹന മേഖലകൾക്ക്​ അഞ്ചുശതമാനമാണ്​ വാറ്റ്​. സ്വന്തം ഉപയോഗത്തിനും സമ്മാനങ്ങൾ നൽകാനുമായി 300 ദിനാര്‍ വരെ വിലയുള്ള സാധനങ്ങൾ പുറംരാജ്യങ്ങളിൽ നിന്ന്​ വാറ്റില്ലാതെ കൊണ്ടുവരാമെന്ന്​ കസ്​റ്റംസ് വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്​. ഗള്‍ഫ് വാറ്റ് അതോറിറ്റിയുമായി സഹകരിച്ചാകും ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.