മനാമ ഓള്‍ഡ് സൂഖ്​: ഷോപ്പിങ്ങിന്​ എത്തുന്നവർക്ക്​ നടപ്പാത വേണമെന്ന് നിർദേശം

മനാമ: കാല്‍നട യാത്രക്കാര്‍ക്കും ഷോപ്പിങിനത്തെുന്നവര്‍ക്കും പ്രത്യേക നടപ്പാതകള്‍ ഒരുക്കണമെന്ന് മനാമ ഓള്‍ഡ് സൂഖ് നവീകരണ കമ്മിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില്‍ ബഹ്റൈന്‍ ടൂറിസം ആൻറ്​ എക്സിബിഷന്‍ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. നിലവിലുള്ള ചില റോഡുകള്‍ നടപ്പാതയായി മാറ്റണമെന്ന നിര്‍ദേശം യോഗത്തിലുയര്‍ന്നു. ചില റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നും നിര്‍ദേശിച്ചു. ഇൗ നിര്‍ദേശങ്ങള്‍ പൊതുമരാമത്ത്-മുനിസിപ്പൽ‍-നഗരാസൂത്രണ കാര്യ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്നതിനുള്ള സാധ്യത ചര്‍ച്ച ചെയ്​തു. ചില സ്ഥാപനങ്ങളുടെ മുന്‍ഭാഗവും ബോര്‍ഡുകളും മാറ്റണമെന്ന്​​ വിവിധ വ്യാപാരികളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വരുന്ന ചെലവി​​​െൻറ 50 ശതമാനം അതോറിറ്റി വഹിക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.