‘അംഗനശ്രീ’ ഫൈനൽ റൗണ്ടിന് പാചക മത്സരത്തോടെ തുടക്കമായി

മനാമ: കേരളീയ സമാജം വനിത വേദി ബഹ്റൈനിലെ വിവാഹിതരായ വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാ പ്രാഗൽഭ്യ മത്സരമായ ‘അംഗനശ്രീ’യുടെ ഫൈനൽ റൗണ്ടിന് പാചക മത്സരത്തോടെ തുടക്കമായി. പുതുവത്സരദിനത്തിൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന മത്സരത്തിൽ 14 പേരാണ്​ പങ്കെടുത്തത്. രണ്ട് മണിക്കൂറിനുള്ളിൽ തയാറാക്കാൻ കഴിയുന്ന ഇഷ്​ടവിഭവങ്ങൾ ഒരുക്കി മത്സരാർഥികൾ പാചക വൈദഗ്​ധ്യം തെളിയിച്ചു. ഏകാഭിനയം, മിറർ ആക്​ട്​, പരമ്പരാഗത ഭാരതീയ വസ്ത്രാലങ്കാരം, പൊതു വിജ്ഞാനം, മുഖാമുഖം തുടങ്ങിയവയാണ് നടക്കാനിരിക്കുന്ന മത്സരങ്ങൾ.മത്സരാർഥിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന ഫാമിലി റൗണ്ടും ഇതി​​​െൻറ ഭാഗമായി നടത്തുന്നുണ്ട്. ഫെബ്രുവരിഏഴിനാണ് സമാപനവും സമ്മാന വിതരണവും. ‘അംഗനശ്രീ’ പട്ടവും സ്വർണ നെക്​ലേസുമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വനിതകൾക്ക് യഥാക്രമം ഡയമണ്ട് റിംഗും സ്വർണ നാണയവും ലഭിക്കും. ഇതിനു പുറമെ കാണികൾ തെരഞ്ഞെടുക്കുന്ന മത്സരാർത്ഥിക്കും പ്രത്യേക സമ്മാനം നൽകുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.