സഹോദര​െൻറ സി.പി.ആര്‍ ഉപയോഗിച്ച് കടന്ന പ്രതിക്ക് മൂന്ന് വര്‍ഷം തടവ്

മനാമ: സഹോദര​​​െൻറ സി.പി.ആര്‍ ഉപയോഗിച്ച് ദുബൈയിലേക്ക് യാത്ര ചെയ്ത സ്വദേശിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഒന്ന ാം ക്രിമിനല്‍ കോടതിയുടേതാണ്​ വിധി. പ്രതി ജയിലിലായിരിക്കെ ചികിത്സക്കായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെത്തിയിരുന്നു. തുടർന്ന്​ ഇവിടെ നിന്ന്​ രക്ഷപ്പെടുകയായിരുന്നു.
സല്‍മാനിയയിലേക്ക് വന്നയുടന്‍ സഹോദരനുമായി ബന്ധപ്പെടുകയും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുകയും ചെയ്​തു. ആശുപത്രിയില്‍ നിന്ന് പുറത്തു കടന്ന പ്രതി സഹോദര​​​െൻറ സി.പി.ആര്‍ ഉപയോഗിച്ച് സൗദി കോസ്​വെ വഴിയാണ്​ ദുബൈയിലേക്ക് കടന്നത്​. യു.എ.ഇ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ്​ പ്രതിയെ ബഹ്റൈനിലത്തെിച്ച്​ നിയമത്തിന്​ മുന്നിൽ ഹാജരാക്കിയത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.