മുഹറഖ് മലയാളി സമാജം പുതുവത്സരാഘോഷം

മനാമ: മുഹറഖ് മലയാളി സമാജം ക്രിസ്​മസ്​^പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ മുഹറഖ് അൽമാസ്​ റെസ്​റ്റോറൻറ്​ ഹ ാളിൽ നടന്നു. പ്രദീപ് പുറവങ്കര ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രവാസി കലാകരൻമാരുടെ നേതൃത്വത്തിൽ പുലരുവോളം കലാപരിപാടികൾ അരങ്ങേറി. പ്രസിഡൻറ്​ ജയൻ ശ്രേയസ്​, സെക്രട്ടറി ശ്രീലാൽ ഓച്ചിറ, ഷാജി പ്രകാശ്, ജോയ് കല്ലമ്പലം, കുമാർ, റിയാസ്, ജോബോയ്, ഫൈറൂസ് കല്ലറക്കൽ എന്നിവർ ആശംസ അറിയിച്ചു.
പ്രോഗ്രാം കോഒാഡിനേറ്റർ ഷിബു, വനിത വിഭാഗം പ്രസിഡൻറ്​ കവിത പ്രകാശ്, സെക്രട്ടറി രജിത ശക്തി, സംഗീത തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ ശക്തി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.