മനാമ: 2019-2022 വർഷത്തേക്കുള്ള സർക്കാർ കർമ പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പാർലമ െൻറ് മുമ്പാകെ സംസാരിക്കുമെന്ന് ശൂറ, പാർലമെൻറ് കാര്യ മന്ത്രി ഘാനിം ബിൻ ഫാദിൽ അൽ ബുെഎനയിൻ പറഞ്ഞു. ജനുവര ി എട്ടിനാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലിന് കത്തയച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ പ്രത്യേക കാബിനറ്റ് യോഗം ചേര്‍ന്നാണ് സര്‍ക്കാര്‍ കർമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ഇൗ യോഗത്തിൽ വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെ ൻറിന് വിടാൻ തീരുമാനിച്ചിരുന്നു. ‘വിഷന്‍ 2030’ ലക്ഷ്യമിടുന്ന സുസ്ഥിരത, മാത്സര്യം, നീതി എന്നിവക്കാണ് പദ്ധതി ഉൗന്നൽ നൽകുന്നത്. ഇതുപ്രകാരം മനുഷ്യവിഭവ ശേഷി സമര്‍ഥമായി ഉപയോഗപ്പെടുത്താനും വരും തലമുറയുടെ സുഭിക്ഷ ജീവിതം ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കും. സ്വകാര്യ മേഖലയുടെ ശാക്തീകരണവും അതുവഴി സാമ്പത്തിക രംഗത്തെ പുരോഗതിയും സാധ്യമാക്കും. നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുകയും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. ജനങ്ങളുടെ സ്വൈര ജീവിതത്തിന് പ്രാമുഖ്യം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.