രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ്​ ഫെസ്​റ്റിവലിന്​ തുടക്കമായി

മനാമ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ്​ ഫെസ്​റ്റിവലായ ‘ഷോപ്പ്​ ബഹ്​റൈന്​’ തുടക്കമായി. ഇതി​​​െൻറ ഭാഗമായി ടൂ റിസം, ചില്ലറ വിൽപന രംഗത്ത്​ വിവിധ ഒാഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്​. കുടുംബങ്ങൾക്കായുള്ള കലാ-സാ ംസ്​കാരിക പരിപാടികളാണ്​ മറ്റൊരു പ്രത്യേകത. ഫെബ്രുവരി രണ്ടുവരെയാണ്​ ഫെസ്​റ്റിവൽ കാലാവധി. ഇത്​ അഞ്ചാം തവണയാണ്​ ‘ഷോപ്പ്​ ബഹ്​റൈൻ’ നടക്കുന്നത്​. ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ.എ) വിവിധ പൊതു-സ്വകാര്യ സ്​ഥാപനങ്ങളുമായി ചേർന്നാണ്​ ഇത്​ സംഘടിപ്പിക്കുന്നത്​. ആഗോള നിലവാരമുള്ള പരിപാടികൾ പ്രാദേശികമായി സംഘടിപ്പിക്കാൻ ബി.ടി.ഇ.എ പ്രതിജ്​ഞാബദ്ധമാണെന്ന്​ ചീഫ്​ എക്​സിക്യൂട്ടിവ്​ ശൈഖ്​ ഖാലിദ്​ ബിൻ ഹമൂദ്​ ആൽ ഖലീഫ പറഞ്ഞു. അതുവഴി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്​റ്റുകളെ ആകർഷിക്കാനാകും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ‘ഷോപ്പ്​ ബഹ്​റൈ​​​െൻറ’ പ്രത്യേകതയാണ്. ഇത്തവണ ചില്ലറ വിൽപന, ടൂറിസം മേഖലകളിൽ ശ്രദ്ധയൂന്നി ദേശീയ സമ്പദ്​വ്യവസ്​ഥക്ക്​ കരുത്തുപകരും. കഴിഞ്ഞ തവണ ഷോപ്പിങ്​ ഫെസ്​റ്റിവൽ കാലത്ത്​ വിൽപന 19 ദശലക്ഷം ദിനാർ ആയിരുന്നു. ആ കാലയളവിൽ ബഹ്​റൈനിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന്​ ആളുകൾ ഷോപ്പിങ്​ നടത്തി. ഇത്തവണ കൂടുതൽ പേർ എത്തുമെന്നാണ്​ കരുതുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

മൊത്തം മൊത്തം 73,000 സമ്മാനങ്ങളാണ്​ ഇൗ കാലയളവിൽ നൽകുന്നത്​. ഇതിൽ 11 കാറുകളുമുണ്ട്​. എ.എ.ബിൻ ഹിന്ദി ഗ്രൂപ്പിൽ നിന്ന്​ ഇലക്​ട്രോണിക്​സ്​ ഉൽപന്നങ്ങൾ, ഗൾഫ്​ എയറിൽ നിന്ന്​ പ്രത്യേക നിരക്കിൽ 5,000 വിമാന ടിക്കറ്റുകൾ, ‘വിവ’നൽകുന്ന തൽസമയ സമ്മാനങ്ങൾ എന്നിവ ഇതിൽ പെടും. സാധനങ്ങൾ വാങ്ങുന്നവർക്ക്​ റാഫിൾ ഡ്രോ വഴിയാണ്​ സമ്മാനങ്ങൾ ലഭിക്കുക. ചെലവഴിക്കുന്ന ഒാരോ പത്തു ദിനാറിനും പോയൻറ്​ ലഭിക്കും. ഇത്​ ‘ഷോപ്പ്​ ബഹ്​റൈനി’ൽ പ​െങ്കടുക്കുന്ന വിവിധ മാളുകളിലും ഹോട്ടലുകളിലുമുള്ള ഫെസ്​റ്റിവൽ കിയോസ്​കുകളി ലോ ഷോപ്പ്​ ബഹ്​റൈൻ ആപ്പിലോ സമർപ്പിക്കാം. ഒാരോ 50ദിനാറിനും പർച്ചേസ്​ നടത്തുന്നവർക്ക്​ തൽസമയം സമ്മാനങ്ങൾ ലഭിക്കാൻ യോഗ്യതയുണ്ട്​. ഇതിനു​പുറമെ, ഷോപ്പിങ്​ മാളുകളിൽ വിവിധ കലാ പരിപാടികൾ നടക്കും. ബഹ്​റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ ജനുവരി 17മുതൽ ‘ഫെസ്​റ്റിവൽ സിറ്റി’ക്ക്​ തുടക്കമാകും. ഇത്​ ഫെബ്രുവരി രണ്ടുവരെ നീളും. ഇത്​ എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന കാർണിവൽ ആയി മാറും. കൂടുതൽ വിവരങ്ങൾ www.shopbahrain.com എന്ന വെബ്​സൈറ്റ്​ വഴി അറിയാം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.