‘ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കുള്ളവര്‍ക്ക്​ ബഹ്റൈനിലും പ്രവേശിക്കാനാകില്ല’

മനാമ: ഇതര ജി.സി.സി രാജ്യങ്ങളില്‍ പ്രവേശന വിലക്കുള്ള വിദേശികള്‍ക്ക് ബഹ്റൈനിലും വിലക്ക് ബാധകമാക്കുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്സി വ്യക്തമാക്കി. ഇവരുടെ വിരലടയാളം ബഹ്റൈനിലും ലഭ്യമാക്കുന്നതോടെ നടപടി പ്രബല്യത്തില്‍ വരും. ജൂണ്‍ മുതലായിരിക്കും ഇത് നടപ്പാക്കിത്തുടങ്ങുകയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 11 വര്‍ഷത്തെ 11 ദശലക്ഷം വിരലടയാള വിവരങ്ങള്‍ ലഭ്യമാകുന്നതോടെ ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവേശന വിലക്കുള്ളവര്‍ക്ക് ഇവിടെയും വിലക്ക് ബാധകമാക്കാന്‍ സാധിക്കും. ബഹ്റൈന്‍ നിയമങ്ങള്‍ പാലിച്ച് ഇവിടെ എത്തുന്നവര്‍ക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കൂ. ആഴ്ച്ചയില്‍ അഞ്ച് പേരെങ്കിലും സുരക്ഷാ കാരണങ്ങളുടെ പേരില്‍ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.