​െഎ.വൈ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: െഎ.വൈ.സി.സി ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്​റ്റ്​ മെഡിക്കൽ സ​​െൻററുമായി സഹകരിച്ച് മൂന്നാമത്​ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200-ൽ പരം ആളുകൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ്​ മിഡിൽ ഈസ്​റ്റ്​ മെഡിക്കൽ സ​​െൻററിലാണ്​ നടന്നത്​. ഡോ. അതുല്യ ഉണ്ണികൃഷ്​ണൻ, ഡോ. നന്ദകുമാർ, ഡോ. ജെയ്​സ്​ ജോയി എന്നിവർ പരിശോധന നടത്തി. ആയുർവേദ വിഭാഗത്തി​​​െൻറ ലഭ്യത ക്യാമ്പി​​​െൻറ ​പ്രത്യേകതയായിരുന്നു. ഏരിയ പ്രസിഡൻറ്​ ബെൻസി ഗനിയുഡി​​​െൻറ അധ്യക്ഷതയിൽ കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണ പിള്ള ഉദ്ഘാടനം ചെയ്​തു. െഎ.വൈ.സി.സി ദേശീയ പ്രസിഡ ൻറ് ബ്ലസൻ മാത്യു, ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്ത്, ട്രഷറർ ഷബീർ മുക്കൻ, ഹോസ്​പിറ്റൽ ഓപ്പറേഷൻസ് മാനേജർ രതീഷ് മുരളി, ഡോ. സജി സി. എബ്രഹാം എന്നിവർ സംസാരിച്ചു. രാജേഷ് പന്മന സ്വാഗതം പറഞ്ഞു. മനോജ് അപ്പുക്കുട്ടൻ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.