വാറ്റ്​ നടപ്പാക്കൽ: 200ലധികം പരാതികൾ ലഭിച്ചു

മനാമ: മൂല്യ വർധിത നികുതി (വാറ്റ്​) നടപ്പാക്കിയതുമുതൽ 224 പരാതികൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്​. വാറ്റ്​ സംബ ന്ധിച്ച്​ നിരവധി അന്വേഷണങ്ങളാണ്​ വരുന്നതെന്ന്​ വ്യവസായ, വ്യാപാര, ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില െ കമ്പനീസ്​ കൺട്രോൾ, കൺസ്യൂമർ പ്രൊട്ടക്​ഷൻ ഡയറക്​ടറേറ്റുകൾ ഇതിനകം രാജ്യമെമ്പാടുമുള്ള 430 വ്യാപാര സ്​ഥാപനങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്​. ഇത്​ തുടരും. അടിസ്​ഥാന ഭക്ഷണ വസ്​തുക്കൾക്ക്​ വാറ്റ്​ ഇൗടാക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കലാണ്​ പരിശോധന കാര്യമായി ലക്ഷ്യമിടുന്നത്​. ഒപ്പം മറ്റ്​ പ്രശ്​നങ്ങളും പരിശോധിക്കും. വാറ്റ്​ കൃത്യമായാണ്​ നടപ്പാക്കുന്നത്​ എന്ന്​ ഉറപ്പിക്കാൻ രാജ്യത്തെ എല്ലാ ധനകാര്യ സ്​ഥാപനങ്ങളും നിരീക്ഷിക്കുമെന്ന്​ ‘സെൻട്രൽ ബാങ്ക്​ ഒാഫ്​ ബഹ്​റൈൻ’ വ്യക്തമാക്കി. വായ്​പകളുടെ പലിശ, നിക്ഷേപങ്ങൾ, കറൻസി വ്യാപാരം, ഇക്വിറ്റി^ഡെബ്​റ്റ്​ സെക്യൂരിറ്റികൾ ലഭ്യമാക്കൽ അല്ലെങ്കിൽ ഉടസ്​ഥത മാറ്റൽ, ലൈഫ്​ ഇൻഷുറൻസ്​ തുടങ്ങിയവക്ക്​ വാറ്റില്ല.

എന്നാൽ ജനറൽ ഇൻഷുറൻസ്​, പണം അയക്കുന്നതിനുള്ള ഫീസ്, ചെക്ക്​ അനുവദിക്കൽ, ബ്രോക്കറേജ്​ തുടങ്ങിയക്ക്​ വാറ്റ്​ ഇൗടാക്കും. വാറ്റ്​ നിയമത്തിൽ ഇളവ്​ അനുവദിച്ചിട്ടുള്ള സേവനങ്ങൾ സംബന്ധിച്ച്​ എല്ലാ ധനകാര്യ സ്​ഥാപനങ്ങളും കൃത്യമായ ധാരണയുണ്ടാക്കണമെന്നും സെൻട്രൽ ബാങ്ക്​ അറിയിച്ചു. വൈദ്യുതി, ജല സേവനങ്ങൾക്ക്​ അഞ്ചു ശതമാനം വാറ്റ്​ ഉണ്ടാകുമെന്ന്​ വൈദ്യുതി^ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്​. 2019 ജനുവരി മുതൽ നിരക്ക്​ പ്രാബല്യത്തിൽ വരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്​. ഇൗ മാസം ഒന്നു മുതലാണ്​ ബഹ്​റൈനിൽ മൂല്യ വർധിത നികുതി (വാറ്റ്​) നിലവിൽ വന്നത്. വാറ്റ്​ ഇല്ലാത്ത ഉൽപന്നങ്ങൾക്ക്​ അധിക ചാർജ്​ ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്​.

ഉപ​ഭോക്താക്കൾക്ക്​ വാറ്റ്​ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്​ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. വാറ്റ്​ ഇളവ്​ ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ്​ ടാക്​സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്​. എൻ.ബി.ടി വെബ്​സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്​. ജി.സി.സി ഉടമ്പടി പ്രകാരമാണ്​ ബഹ്​റൈനിലും വാറ്റ്​ ഏർപ്പെടുത്തുന്നത്​. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്​ഥാപനങ്ങൾക്കാണ്​ ബാധകമാവുന്നത്​. അഞ്ച്​ ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്​ഥാപനങ്ങളും വാറ്റിനായി ഡിസംബർ അവസാനത്തോടെ രജിസ്​ട്രേഷൻ പൂർത്തിയാക്കണമെന്നാണ്​ ചട്ടം. ഇവർക്കാണ്​ ജനുവരി ഒന്നു മുതൽ പുതിയ നികുതി സ​മ്പ്രദായം ബാധകമായത്​. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്​ത്രം, ഹോ ട്ടൽ റെസ്​റ്റോറൻറ്​, വാഹന മേഖലകൾക്ക്​ അഞ്ചുശതമാനമാണ്​ വാറ്റ്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.