മന്ത്രിസഭ യോഗം: ജനസേവനം മെച്ചപ്പെടുത്തൽ: മന്ത്രാലയങ്ങളുടെ സഹകരണം ശക്തമാക്കും

മനാമ: ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ മുഴുവന്‍ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ അതോ റിറ്റികളുടെയും സഹകരണം പൂര്‍ണാര്‍ഥത്തില്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്ക്​ ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നതായി കിരീടാവകാശി പറഞ്ഞു. രാജ്യത്തി​​​െൻറ വളര്‍ച്ചക്കായി അദ്ദേഹം നല്‍കിവരുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ചികിത്സക്ക്​ ശേഷം പൂർണാരോഗ്യത്തോടെ ദൗത്യം തുടരാൻ അദ്ദേഹത്തിന്​ സാധിക്ക​െട്ടയെന്നും കാബിനറ്റ് അംഗങ്ങള്‍ ആശംസിച്ചു.

രാജ്യത്തി​​​െൻറ സൈനിക, സുരക്ഷ മേഖലകളില്‍ ‘നാഷനല്‍ ഗാര്‍ഡ്’ നല്‍കിവരുന്ന സേവനങ്ങളെ പ്രശംസിച്ചു. ‘നാഷനല്‍ ഗാര്‍ഡി’​​​െൻറ വാര്‍ഷികത്തോടനുബന്ധിച്ച് ആശംസകൾ നേര്‍ന്നു. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണനയാണ്​ സർക്കാർ നൽകുന്നതെന്ന്​ കിരീടാവകാശി വ്യക്തമാക്കി. ഇതിനനുസരിച്ച് എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്താന്‍ തയാറാകണം. അടുത്ത നാലു വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തന പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമായി മാറണം. രാജ്യത്തി​​​െൻറ പുരോഗതിക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രസ്​തുത ലക്ഷ്യം നിറവേറ്റുന്നതിനും സര്‍വതോന്മുഖമായ പുരോഗതി സാധ്യമാക്കുന്നതിനും ഓരോ മന്ത്രാലയങ്ങളും സന്നദ്ധമാകണം. സാമ്പത്തിക സുസ്ഥിരതയും രാജ്യ പുരോഗതിയും ഉറപ്പാക്കുന്നതിനാണ് ‘വിഷന്‍^ 2030’ ആവിഷ്​കരിച്ചിട്ടുള്ളത്. സുസ്ഥിരത, മത്സരാത്മകത, നീതി എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 2018 അവസാന പാദത്തിലെ സാമ്പത്തിക വളര്‍ച്ച സൂചിക സഭ ചര്‍ച്ച ചെയ്​തു. ഇതിൽ സംതൃപ്​തി രേഖപ്പെടുത്തി.

2017 ലെ ഇതേ സമയത്തേക്കാള്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായാണ്​ കണക്ക്​. 2017 അവസാന പാദത്തിലെ വളര്‍ച്ചയേക്കാള്‍ 1.6 ശതമാനം വര്‍ധന രേഖപ്പെടുത്തുകയും അതുവഴി 3.18 ബില്യണ്‍ ദിനാറി​​​െൻറ ആഭ്യന്തര ഉല്‍പാദനം കൈവരിക്ക​ുകയും ചെയ്​തിട്ടുണ്ട്. വ്യാപാര ഇടപാടുകളില്‍ 20 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 21.5 ദശലക്ഷം ദിനാര്‍ മുതല്‍ മുടക്കുള്ള 12 വ്യവസായിക പദ്ധതിക്ക് അംഗീകാരം നല്‍കിയതായി വാണിജ്യ-വ്യവസായ^ടൂറിസം മന്ത്രി അറിയിച്ചു. എണ്ണ, വാതക പര്യവേഷണവും ഖനനവും നടത്തുന്നതിനായി ബഹ്റൈനും ഇറ്റലിയുംതമ്മില്‍ സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. ഇറ്റാലിയന്‍ കമ്പനിയായ ഇ.എന്‍.ഐയും ‘നാഷനല്‍ അതോറിറ്റി ഫോര്‍ ഗ്യാസ് ആൻറ്​ ഓയിലു’മായാണ് ഇക്കാര്യത്തില്‍ സഹകരണക്കരാറില്‍ ഒപ്പുവെക്കുക. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.