മനാമ: ബഹ്റൈൻ പോസ്റ്റ് വിവിധ സേവനങ്ങൾക്ക് മൂല്യ വർധിത നികുതി (വാറ്റ്) ഏർപ്പെടുത്തി തുടങ്ങിയതായി റിപ്പോ ർട്ട്. വ്യക്തിഗത, വ്യാപാര, ഇ^സേവനങ്ങൾക്കാണ് വെള്ളിയാഴ്ച മുതൽ വാറ്റ് ചുമത്തി തുടങ്ങിയത്. മതിയായ അനുമതി ലഭി ച്ചശേഷമാണ് നടപടിയെന്ന് പോസ്റ്റൽ വിഭാഗം ഉപഭോക്താക്കൾക്ക് അയച്ച മൊബൈൽ സന്ദേശത്തിൽ പറയുന്നു. രജിസ്റ് റേഡ് മെയിൽ, എക്സ്പ്രസ് മെയിൽ, പാർസലുകൾ, ഒാർഡിനറി മെയിൽ എന്നിവക്ക് വാറ്റ് ബാധകമാണ്. വിപണിയിലെ പ്രശ്നങ്ങ ൾ തീരും വരെ വാറ്റ് നിർത്തിവെക്കണമെന്ന് ചില എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോൾഡ് സ്റ്റോറുകളിലും മാളുകളിലും മറ്റും വാറ്റ് സംബന്ധിച്ച പലവിധ സന്ദേഹങ്ങൾ നിലനിൽക്കുന്നതായാണ് ആക്ഷേപം.
ബഹ്റൈനിൽ വൈദ്യുതി, ജല സേവനങ്ങൾക്കും അഞ്ചു ശതമാനം വാറ്റ് ഏർപ്പെടുത്താൻ തീരുമാനമാതായി വൈദ്യുതി^ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) നേരത്തെ അറിയിച്ചിട്ടുണ്ട്. 2019 ജനുവരി മുതൽ ഇൗ നിരക്ക് പ്രാബല്യത്തിൽ വരും. ഇൗ മാസം ഒന്നു മുതലാണ് ബഹ്റൈനിൽ വാറ്റ് നിലവിൽ വന്നത്. ഇത് കൃത്യമായി നടപ്പാക്കുന്നു എന്ന കാര്യം ഉറപ്പാക്കാൻ രാജ്യത്തെ വിപണികളിൽ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ സെൻറർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റുമായി ചേർന്നാണ് ഇപ്പോൾ പരിശോധനകൾ നടത്തുന്നത്. ഉപഭോക്താക്കൾക്ക് വാറ്റ് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്ലൈൻ നമ്പറായ 80008001ൽ അറിയിക്കാം.
വാറ്റ് ഇളവ് ലഭിക്കുന്ന സാധന- സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ് ടാക്സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്. എൻ.ബി.ടി വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്. ജി.സി.സി ഉടമ്പടി പ്രകാരമാണ് ബഹ്റൈനിലും വാറ്റ് ഏർപ്പെടുത്തുന്നത്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്ഥാപനങ്ങൾക്കാണ് ബാധകമാവുന്നത്. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്ത്രം, ഹോ ട്ടൽ റെസ്റ്റോറൻറ്, വാഹന മേഖലകൾക്ക് അഞ്ചുശതമാനമാണ് വാറ്റ്.
വാറ്റ് ഈടാക്കാത്ത സാധനങ്ങള്‍ക്ക് അടയാളമിടാന്‍ നിര്‍ദേശം
മനാമ: മൂല്യ വർധിത നികുതി (വാറ്റ്) ഈടാക്കാത്ത സാധനങ്ങള്‍ക്ക് പ്രത്യേക അടയാളം രേഖപ്പെടുത്തണമെന്ന് നാഷനല്‍ ബ്യൂറോ ഓഫ് ടാക്സേഷന്‍ (എന്‍.ബി.ടി) വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഇത്തരം ഉല്പന്നങ്ങളെക്കുറിച്ച് അറിയുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമാണ് ഇൗ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് വാറ്റ് ഒഴിവാക്കിയ സാധനങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിന് വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് ആവശ്യമായ സംവിധാനങ്ങള്‍ സ്വീകരിക്കും. ശരിയായ വിധത്തില്‍ വാറ്റ് ഏര്‍പ്പെടുത്തുന്നതിന് ഇത് സഹായകമാവുമെന്നാണ് കരുതുന്നത്. വാറ്റ് സംബന്ധമായ വിവരങ്ങള്‍ ലഭിക്കുന്നതിന് എന്‍.ബി.ടിയുടെ വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.
വെബ്സൈറ്റ് വഴി വാറ്റ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും
മനാമ: നാഷനല്‍ ബ്യൂറോ ഓഫ് ടാക്സേഷന്‍ (എൻ.ബി.ടി) ഉപഭോക്താക്കള്‍ക്കായി പുതിയ സേവനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റ് വഴി മൂല്യ വർധിത നികുതി (വാറ്റ്) സര്‍ട്ടിഫിക്കറ്റ് എടുക്കാനുള്ള സംവിധാനമാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. വാറ്റ് ഏര്‍പ്പെടുത്തുന്നത് സുതാര്യമാക്കുന്നതിനും ആശയക്കുഴപ്പം ഇല്ലാതിരിക്കുന്നതിനും പ്രത്യേക നടപടികളാണ് എന്‍.ബി.ടി കൈക്കൊണ്ടിട്ടുള്ളത്. ആദ്യ ഘട്ടം വിജയകരമായി നടപ്പാക്കാന്‍ സാധിച്ചതായും ബ്യൂറോ വ്യക്തമാക്കി. ഒന്നാം ഘട്ടം നടപ്പാക്കിയതിനെ സംബന്ധിച്ചുള്ള പരാതികള്‍ക്ക് ഉടനടി പരിഹാരം കാണാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.