ഇന്ത്യൻ സ്‌കൂൾ വിശ്വ ഹിന്ദിദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്​കൂളിൽ വിശ്വ ഹിന്ദിദിനം വിവിധ പരിപാടികളോ ടെ ആഘോഷിച്ചു. ഇൗസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറ ിയത്തിൽ നടന്ന ആഘോഷ പരിപാടികൾ റിഫ ലയൺസ് ക്ലബ് പ്രസിഡൻറ്​ സഞ്ജയ് ഗുപ്​ത ഉദ്ഘാടനം ചെയ്​തു. സ്‌കൂൾ എക്​സിക്യൂട്ട ിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി. ആർ പളനിസ്വാമി, സ്​റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

ഹിന്ദി ഭാഷയുടെ പ്രാധാന്യവും പ്രത്യേകതയും മുഖ്യാതിഥി സഞ്ജയ് ഗുപ്​ത പ്രസംഗത്തിൽ വിശദീകരിച്ചു. ദേശീയ ഗാനം, സ്​കൂൾ പ്രാർഥന ഗാനം എന്നിവയോടെയാണ് പരിപാടി തുടങ്ങിയത്. ഹിന്ദി വകുപ്പ് മേധാവി ബാബുഖാൻ സ്വാഗതം പറഞ്ഞു. സ്‌കൂൾ എക്​സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയസ് ഉല്ല എന്നിവർ സംസാരിച്ചു. വിവിധ മത്സരവിജയികൾക്ക്​ സഞ്ജയ് ഗുപ്​ത സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.