???????? ????????????? ???????? ????????????? ?????????? ???????????????

അന്താരാഷ്​ട്ര ശിശുരോഗ സമ്മേളനത്തിന് തുടക്കമായി

ശിശുരോഗങ്ങളുടെ വിവിധയിനങ്ങളും അതി​​െൻറ ചികില്‍സാ രീതികളും വിശദീകരിക്കുന്ന സമ്മേളനം ആരോഗ്യ സംരക്ഷണത്തിന് ഗുണകരമാകും
മനാമ: രണ്ടാമത് അന്താരാഷ്​ട്ര ശിശുരോഗ സമ്മേളനത്തിന് കഴിഞ്ഞ ദിവസം ബഹ്റൈനില്‍ തുടക്കമായി. അംവാജിലെ ആര്‍ട്ട് റൊട്ടാന ഹോട്ടലില്‍ ആരംഭിച്ച സമ്മേളനം അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്സിറ്റി ചെയര്‍മാന്‍ ഡോ. ഖാലിദ് ബിന്‍ അബ്​ദ​ുറഹ്​മാൻ അല്‍ ഊഹ്​ലി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് രണ്ട് വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ വിദഗ്ധരും ഗവേഷകരുമായ 500 ഓളം പേര്‍ പങ്കെടുക്കുന്നുണ്ട്.

ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 50 അക്കാദമിക ഗവേഷണ പഠനങ്ങള്‍ അവതരിപ്പിക്കും. ശിശുരോഗങ്ങളുടെ വിവിധയിനങ്ങളും അതിന്‍െറ മെച്ചപ്പെട്ട ചികില്‍സാ രീതികളും വിശദീകരിക്കുന്ന സമ്മേളനം പുതിയ തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാകുമെന്ന് കരുതുന്നതായി ഡോ. ഊഹ്​ലി പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.