??????????? ????????? ??????????????????????????

ബഹ്​റൈനിൽ ആർട്​​ബാബ്​ മാർച്ച്​ ഏഴുമുതൽ

മനാമ: ബഹ്​റൈനിലെ നാലാമത്​ വർഷത്തിലേക്ക്​ കടക്കുന്ന ശ്രദ്ധേയ കലാപ്രദർശനമായ ഇൻറർനാഷണൽ ആർട്​ഫെയർ (ആർട്ട്​ബാബ്​) മാർച്ച്​ ഏഴ്​ മുതൽ 10 വരെ നടക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിത സുപ്രീം കൗൺസിൽ പ്രസിഡൻറ്​ പ്രിൻസസ്​ സബീഖ ബിൻത്​ ഇബ്രാഹീം ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ്​ പ്രദർശനം നടക്കുക. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ 16 ചിത്ര കലാഗാലറികൾ പ്രദർശനത്തിൽ പ​െങ്കടുക്കുന്നുണ്ട്​. അർജൻറീന, ഫ്രാൻസ്​,ബെൽജിയം,ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ഇതിലുൾപ്പെടും. ഇൗ വർഷം സമകാലിക ബഹ്​റൈൻ ചിത്രകലയിൽ നിന്ന്​ 30 ​േപർ അണിനിരക്കും. പഴമകളെ നെഞ്ചേറ്റിക്കൊണ്ടും കലാരംഗത്തെ നവപ്രതിഭകൾക്ക്​ ആതിഥ്യം നൽകിയുമാണ്​ പരിപാടി ഒരുക്കുന്നതെന്ന്​ പരിപാടിയുടെ ഡയറക്​ടർ കനെക സബ്ബർവെൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.