???????? ??????? ???. ?????? ???? ?????? ????? ????????? ???? ???? ???????????? ???????? ???? ???????? ????????????? 63 ???? ????????????

ഇറാ​െൻറ വളര്‍ന്നു വരുന്ന ശത്രുത അപകടകരം -ആഭ്യന്തര മന്ത്രി

മനാമ: ഇറാ​​െൻറ വളര്‍ന്നു വരുന്ന ശത്രുത അപകടകരമാണെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്​ദുല് ല ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തുനീഷ്യയില്‍ ആരംഭിച്ച അറബ് ആഭ്യന്തര മന്ത്രിമാരുടെ 63 ാമത് സമ്മേളനത്തില് ‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുനീഷ്യന്‍ പ്രസിഡന്‍റ് അല്‍ ബാജി ഖായിദ് അസ്സബ്സിയുടെ രക്ഷാധികാരത്തിലായിരു ന്നു സമ്മേളനം. സൗദി ആഭ്യന്തര മന്ത്രി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സുഊദ് ബിന്‍ നായിഫ് ആല്‍ സുഊദി​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ജുഗുപ്സാവഹമായ ശ്രമങ്ങളെക്കുറിച്ചും അതു വഴി ബഹ്റൈന് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ചും ആഭ്യന്തര മന്ത്രി വിശദീകരിച്ചു.

സമ്മേളനം സംഘടിപ്പിക്കുന്നതിനും കുറ്റമറ്റ രീതിയില്‍ സംവിധാനങ്ങളൊരുക്കിയതിനും തുനീഷ്യന്‍ പ്രസിഡൻറിനും ആഭ്യന്തര മന്ത്രിക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ആഭ്യന്തര മന്ത്രിതല സമിതി ജന. സെക്രട്ടറി മുഹമ്മദ് അലി കോമാനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. അറബ് രാജ്യങ്ങള്‍ക്കിടയില്‍ അര്‍ഥ പൂര്‍ണമായ സഹകരണം സാധ്യമാക്കാന്‍ സമ്മേളനം ഉപകരിക്കുമെന്നാണ് കരുതുന്നത്. ഇത്തരമൊരു വേദി രൂപവത്കരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ശ്രമിച്ച മുന്‍കാല നേതാക്കളെ അദ്ദേഹം നന്ദി പൂര്‍വം സ്മരിക്കുകയും ചെയ്തു. നിലവിലുള്ള സംവിധാനം ശരിയാം വിധം നിലനിര്‍ത്തുന്നതിന് അധ്യക്ഷത പദവി അലങ്കരിക്കുന്ന സൗദി ആഭ്യന്തര മന്ത്രിക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. അറബ് രാജ്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വ പൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ കൂട്ടായ്മക്ക് സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ഇറാൻ ശ്രമങ്ങളെ ചെറുക്കേണ്ടത് അനിവാര്യമാണ്. ഇറാ​​െൻറ അറബ് അയല്‍ രാജ്യങ്ങളോടുള്ള സമീപനം മികച്ച അയല്‍പക്ക ബന്ധത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ളതല്ല. അറബ് മേഖല അഭിമുഖീകരിക്കുന്ന വിവിധ തരം ഭീഷണികളെ ചെറുക്കാന്‍ നാം ബാധ്യസ്ഥരാണ്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുകയും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും രാജ്യങ്ങളില്‍ അസമാധാനം വിതക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അറബ് സ്വത്വം സംരക്ഷിക്കേണ്ടത് കടമയാണ്​. എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഏകീകൃത നിലപാടും കാഴ്ച്ചപ്പാടും സ്വീകരിക്കാന്‍ സന്നദ്ധമാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.