??.??.?? ???????? ??????????????????? ??????????????

ഇന്ത്യൻ സ്​കൂളിലെ ഫീസ് വർധനവ്​ അനവസരത്തിൽ; ഇ.ജി.എം ഉടൻ വിളിച്ച്​ ചേർക്കണം -യു.പി.പി

മനാമ: ഇന്ത്യൻ സ്​കൂളിൽ നടപ്പാക്കിയിരിക്കുന്ന ഫീസ്​ വർധനവ്​ അനവസരത്തിലാണെന്നും ഇ.ജി.എം ഉടൻ വിളിച്ച്​ ചേർക്കണ ം ഉടൻ വിളിച്ച്​ ചേർക്കണമെന്നും യു.പി.പി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ അംഗീകാരം ഇല്ലാതെയുള്ള ഫീസ് വർധനയാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 2018 ഡിസംബറിൽ നടന്ന എ.ജി.എം അജണ്ടയിൽ ഫീസ് വർധന ഉൾപ ്പെടുത്തിയിരുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു. 2015ലെ എ.ജി.എമ്മിലും ഫീസ് കൂട്ടുന്നതിനുള്ള തീരുമാനം എടുത്തിട്ടില്ല. ഫീസ് കൂട്ടാനുള്ള നിർദേശം എക്​സിക്യൂട്ടീവ്വ് കമ്മിറ്റീയുടെ ഭാഗത്തു നിന്നും ഉണ്ടായാൽ , അത് എ.ജി.എമ്മിന്​ 10 ദിവസം മുമ്പ് മാതാപിതാക്കളെ സർക്കുലർ മുഖേന അറിയിക്കുകയും എ.ജി.എമ്മിൽ അത് അംഗീകരിക്കേണ്ടതുമാണ്. ഈ വക നടപടി ക്രമങ്ങൾ ഒന്നും 2015ലും 2018 ലും ഉണ്ടായിട്ടില്ല.

എല്ലാം മ​ന്ത്രാലയത്തി​​െൻറ അംഗീകാരത്തോടു കൂടിയാണ് എന്ന് പറഞ്ഞ്​ രക്ഷിതാക്കളുടെ മുന്നിൽ പുകമറ സൃഷ്​ടിക്കുകയാണെന്നും അവർ പറഞ്ഞു. അനാവശ്യമായ നിയമനങ്ങളും, സ്വന്തം ആൾക്കാർക്ക് മാത്രം ശമ്പളം വർധിപ്പിക്കുന്നതും ഒഴിവാക്കിയാൽ തന്നെ പരിഹരിക്കാവുന്ന കടബാധ്യതയെ ഉള്ളു. 2 മെഗാഫെയർ നടത്തിയതിന്റെ ഒരു കണക്കുകളും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.2016 ലെ ചെയർമാ​​െൻറ സർക്കുലറിൽ പറഞ്ഞിരുന്നത് ചെലവ് ചുരുക്കി വരുമാനം വർധിപ്പിച്ചും മെച്ചപ്പെട്ട കരാറുകൾ ഏർപ്പെടുത്തിയും സ്​കൂളി​​െൻറ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നായിരുന്നെങ്കിലും നടപ്പായില്ലെന്നും നേതാക്കൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ യു.പി.പി. ചെയർമാൻ എബ്രഹാം ജോൺ, ബിജു ജോർജ്, റഷീദ് വാലിയകോട്​, വി. സി.ഗോപാലൻ, രാഖി ജനാർദ്ദനൻ, ജ്യോതിഷ് പണിക്കർ, എബി തോമസ്, സുനിൽ എസ്. പിള്ള, അജി ജോർജ് , തോമസ് ഫിലിപ്പ്, മോഹൻകുമാർ , ഫസൽ, മാജിദ മുസ്​തഫ എന്നിവർ പങ്കെടുത്തു.

ആരോപണങ്ങൾ അടിസ്ഥാന രഹിതം^സ്​കൂൾ ചെയർമാൻ
മനാമ: ഇന്ത്യൻ സ്​കൂൾ ബഹ്​റൈനിൽ നടപ്പാക്കുന്ന ഫീസ്​ വർധനക്ക്​ എതിരായി യു.പി.പി നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്​ സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. സ്​കൂളിന്​ സാമ്പത്തിക ബാധ്യതയുള്ളതിനാലാണ്​ ഫീസ്​ വർധനവ്​ നടപ്പാക്കുന്നത്​. സ്​കൂളി​​െൻറ ഭരണസമിതി തെരഞ്ഞെടുപ്പ്​ അടുത്ത വർഷം നടക്കുന്ന സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ ചിലർ പ്രചരിപ്പിക്കുകയാണ്​. സ്​കൂളി​​െൻറ രേഖകൾ കൃത്യമായി പരിശോധിച്ചാൽ യാഥാർഥ്യം മനസിലാകും. എ.ജി.എമ്മി​​െൻറ അനുവാദത്തോടെയും മന്ത്രാലയത്തി​​െൻറ അംഗീകാരത്തോടെയുമാണ്​ ഫീസ്​ വർധന നടപ്പാക്കിയിരിക്കുന്നതെന്ന​ും മറിച്ചുള്ള ആക്ഷേപങ്ങൾ വസ്​തുതകൾക്ക്​ നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.