??????? ?????? ????????? ????? ????? ?????????? ??????? ??.?? ??????????????,:

ബി.ജെ.പി ഭരണത്തിന്​ കീഴിൽ ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലായി -ശശി തരൂർ എം.പി

മനാമ: ബി.ജെ.പി ഭരണത്തിന്​ കീഴിൽ ഇന്ത്യൻ ന്യൂനപക്ഷ ജനത അരക്ഷിതാവസ്ഥയിലായതായി ശശിതരൂർ എം.പി പറഞ്ഞു. അതിനാൽ ഇന്ത് യയുടെ മൂല്ല്യം തിരിച്ചുപിടിക്കാനും രാജ്യത്തി​​െൻറ അഖണ്ഡതയെയും ആത്​മാവിനെയും സംരക്ഷിക്കാനുള്ള പോരാട്ടത്ത ിലാണ്​ കോൺഗ്രസ്​ ഇപ്പോൾ. ഹിന്ദുരാജ്യം വേണമെന്നുള്ളവർക്ക്​ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യാം. എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും സമൂഹങ്ങൾക്കും തുല്ല്യത ആഗ്രഹിക്കുന്നവർക്ക്​ കോൺഗ്രസിനെ പിന്തുണക്കാം. സമാധാനവും സ്വൈര്യതയും വികസനവും ആണ്​ രാജ്യത്തിന്​ ആവശ്യം. ഇന്ത്യൻ ജനത വികസനം ആഗ്രഹിക്കുന്നു. വീടില്ലാത്തവർക്ക്​ തലചാച്ചുറങ്ങാൻ ഒരിടം വേണം.

അടിസ്ഥാന സൗകര്യങ്ങൾ വേണം. ഇത്തരം വിഷയങ്ങൾ നിറവേറ്റുന്നതിന്​ പകരം മതത്തെ പൊതുസമൂഹത്തിൽ ഉയർത്തിക്കാട്ടി വേർതിരിവുകൾ ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ശ്രമമാണ്​ ബി.ജെ.പി നടത്തുന്നത്​. കോൺഗ്രസ്​ ഭരണം എന്നും രാജ്യത്തി​​െൻറ അതിരുകൾ സംരക്ഷിക്കാൻ മുഖ്യപരിഗണന നൽകിയിട്ടുണ്ടെന്നും ശശിതരൂർ വ്യക്തമാക്കി. കേരളത്തി​​െൻറ വികസനത്തിന്​ അടിക്കടിയുള്ള ഹർത്താലുകൾ തടസമാകുന്നുണ്ടെന്നും കേരളത്തിൽ വ്യാവസായിക പുരോഗതി ഉണ്ടാകാതിരിക്കാനും ഹർത്താൽ മുഖ്യതടസമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.