മനാമ: കുറ്റമറ്റ രീതിയില്‍ വാറ്റ് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീ ഫ ആല്‍ ഖലീഫ വ്യക്തമാക്കി. വാറ്റ് സംബന്ധിച്ച പാര്‍ലമ​െൻറ്​ അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് അദ ്ദേഹമിത് പറഞ്ഞത്. ഈ വര്‍ഷം തുടക്കം മുതലാണ് വാറ്റ് നടപ്പാക്കി തുടങ്ങിയത്. ജി.സി.സി രാഷ്​ട്രങ്ങളുമായി ഒപ്പുവെച്ച കരാര്‍ പ്രകാരവും പാര്‍ലമ​െൻറി​​െൻറയും ശൂറ കൗണ്‍സിലി​​െൻറയും അംഗീകാരവും അനുസരിച്ചാണ് വാറ്റ് നടപ്പാക്കാന്‍ ധനമന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. ഏറ്റവും മെച്ചപ്പെട്ടതും കുറ്റമറ്റതുമായ രൂപത്തില്‍ ഇത് നടപ്പാക്കുന്നതിനാണ് ശ്രമം.

വീഴ്ച്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെ വാറ്റ് ശരിയാം വിധം നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ്​ കരുതുന്നത്​. ഇതിനായി 30 ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും വ്യാപാരികളുമായി നിരന്തരമായി സാമൂഹിക മാധ്യമങ്ങള്‍ വഴി സംശയ നിവാരണം വരുത്തുകയും ചെയ്യുന്നുണ്ട്. ഇതേവരെയായി 2200 കമ്പനികളാണ് വാറ്റ് സംവിധാനത്തില്‍ രജിസ്​റ്റർ ചെയ്തിട്ടുള്ളത്. വാറ്റ് നടപ്പാക്കുന്നതിന് നാഷണല്‍ റവന്യൂ അതോറിറ്റി ടീം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയൂം ചെയ്​തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.