മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് ബഹ്റൈന്‍ പ്രതിജ്ഞാബദ്ധം

മനാമ: മതസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബഹ്റൈന്‍ പാര്‍ലമ​െൻറ്​ സംഘം ജന ീവയിലെ മനുഷ്യാവകാശ യോഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആരംഭിച്ച 40 ാമത് യു.എന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ പാര്‍ലമ​െൻറംഗങ്ങളായ അബ്​ദുല്ല അല്‍തവാദി, അഹ്​മദ് സുലൂം എന്നിവര്‍ പങ്കെടുത്തു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 2011 മുതല്‍ ഗതിവേഗം വര്‍ധിച്ചിട്ടുണ്ടെന്നും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ പരിഷ്കരണ ശ്രമങ്ങളാണ് ഇതിന് കാരണമെന്നും അഅവര്‍ ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങള്‍ പാസാക്കാനും പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചിട്ടുണ്ട്. അന്താരാഷ്​ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും നിര്‍ദേശങ്ങളുടെയും ചുവടുപിടിച്ചാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളതെന്നും സംഘം വ്യക്തമാക്കി. രാജ്യത്തെ ഭരണ ഘടന വ്യക്തി സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. മത^വര്‍ഗ^-ദേശ-ഭാഷാ വ്യത്യാസം കല്‍പിക്കാതെ എല്ലാവരോടും ഒരു പോലെ പെരുമാറുന്ന രീതിയാണ് ബഹ്റൈന്‍ ജനതയുടെ പ്രത്യേകത. കൂടാതെ ഇസ്​ലാം ഇക്കാര്യത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങളും മുറുകെപ്പിടിക്കുന്നുവെന്നും സംഘം സമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.