??.??.??.?? ???????? ???????? ?????? ???????? ???????????? ?.??????? ???????? ?????????????? ??.??.???? ????????????? ??????????.

ഇന്ത്യയെ കോർപ്പറേറ്റുകളിൽ നിന്ന്​ മോചിപ്പിച്ച്​ പാവങ്ങൾക്ക്​ തിരികെ നൽകണം -കെ.എം.ഷാജി എം.എല്‍.എ

മനാമ: കോര്‍പറേറ്റുകളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനും പാവങ്ങള്‍ക്ക് തിരികെ നല്‍കാനുമുള്ള അവസരമാണ് ലേ ാക്​സഭാതെരഞ്ഞെടുപ്പിലൂടെ കൈവരുന്നതെന്ന്​ കെ.എം.ഷാജി എം.എല്‍.എ പറഞ്ഞു. ബഹ്റൈന്‍ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കമ്മ ിറ്റി മനാമ അല്‍റജാഹ് ഇന്ത്യന്‍സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് സാഹിബ് അനുസ്​മരണ സമ്മേളത്തി ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി നിലകൊണ്ട വിശ്വപൗരനായിരുന്നു ഇ.അഹമ്മദ്. ലോക്​സഭ തെരഞ്ഞെടുപ്പില്‍, മോദി വേണോ രാഹുല്‍ വേണോ, മതേതരത്വം വേണോ മത തീവ്രവാദം വേണോ എന്നിങ്ങിനെ ചോദ്യങ്ങളാളുള്ളത്​. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്കും ചിലത് ചെയ്യാനുണ്ട്.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും വോട്ടെടുപ്പില്‍ പങ്കെടുക്കാനും അവര്‍ സ്വയം തയ്യാറാകുന്നതോടൊപ്പം വീട്ടുകാരെ അതിന് നിര്‍ബന്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ഗീയതയും കുപ്രചരണവും നടത്തി, റിലയന്‍സ് തുന്നിക്കൊടുത്ത കോട്ടുമണിഞ്ഞ് ലോകം ചുറ്റുന്നവര്‍ക്ക് രാജ്യത്തെ പട്ടിണി പാവങ്ങളുടെ അവസ്ഥ അറിയില്ല. യഥാര്‍ത്ഥത്തില്‍ രാജ്യം അവരുടേത് കൂടിയാണ്. അവരുടെ ഉന്നമനത്തിനാണ് പൂര്‍വ്വീകരായ ഇന്ത്യന്‍ പ്രധാനമന്ത്രിമാരെല്ലാം ശ്രമിച്ചത്. കോര്‍പറേറ്റുകളില്‍ നിന്നും ഇന്ത്യയെ പാവങ്ങള്‍ക്ക് തിരികെ നല്‍കാനുമുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ്​ വിജയങ്ങളില്‍ കോണ്‍ഗ്രസിലും രാഹുലിലും ശുഭ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേന്ദ്ര സര്‍ക്കാറിനോടൊപ്പം സംസ്ഥാന ഭരണത്തിനെതിരെയും കെ.എം.ഷാജി എം.എല്‍.എ തുറന്നടിച്ചു.കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണത്തിന്‍റെ മറ്റൊരു പകര്‍പ്പാണ് കേരളത്തിലുള്ളത്.

പൊതു ജനങ്ങളെയും അവരുടെ പ്രയാസങ്ങളെയും മറന്ന് മോദി 300 കോടിയുടെ പ്രതിമ പണിയു​േമ്പാള്‍ പിണറായി 50 കോടിയുടെ വനിതാമതില്‍ പണിത് നവോത്ഥാനം പ്രസംഗിച്ചു നടക്കുകയാണ്. നവോത്ഥാനത്തേക്കാള്‍ വലുത് മനുഷ്യന് അവന്‍റെ ജീവനാണെന്നും അതിന് സംരക്ഷണം നല്‍കുന്നതാണ് യഥാര്‍ത്ഥ സര്‍ഗാത്മഗതയെന്നും അതിന് പിണറായിയും പാര്‍ട്ടിയും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങ് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ്​ എസ്.വി ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്​തു. കണ്ണൂര്‍ ജില്ല മുസ്​ലീം ലീഗ് ജനറല്‍ സെക്രട്ടറി കരീം ചേലേരി മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡൻറ്​ നൂറുദ്ദീന്‍ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. സമസ്​ത ബഹ്റൈന്‍ പ്രസിഡൻറ്​ ഫക്രുദ്ദീൻ കോയ തങ്ങൾ, കെ.എം.സി.സി ജന.സെക്രട്ടറി അസൈനാർ കളത്തിങ്ങല്‍, ട്രഷർ ഹബിബ് റഹ്മാൻ വേങ്ങൂര്‍, കുട്ടുസമുണ്ടേരി, ഖാദർ ഹാജി, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര ആശംസകളര്‍പ്പിച്ചു.

കണ്ണൂർ ജില്ല ഭാരവാഹികളായ ശഹീർ കാട്ടാമ്പള്ളി, നിസാർ ഉസ്​മാർ, അശ്റഫ്​ക കക്കണ്ടി, നുറുദ്ദീൻ മട്ടൂൽ, നൗഫൽ എടയന്നുർ, സൈനുദ്ദീൻ, ഇസ്​മായിൽ പയ്യന്നുർ കാദർ ഹാജി, മുഹമ്മദ് പെരിങ്ങത്തുർ, റഊഫ്മാട്ടൂൽ, ലത്തീഫ് പുമഗംലം, അബ്ദുറഹ്മാൻ മാട്ടൂൽ, ശിഹാബ് മാട്ടുൽ, സിദ്ധീഖ്അദ് ലിയ, ഇർഷാദ്, സഹൽ പയ്യന്നൂർ എന്നിവര്‍ സംബന്ധിച്ചു. അസീസ്, ഫത്താഹ് സമദ് അസീസ്, സലാം ചോല, സവാദ്, ഹരിസ് മുണ്ടേരി, ഉബൈദ് സിദ്ദീക്ക് പയ്യന്നൂർ, മുത്തലിബ്, ബഷീർ, ജാബിർ, ജംഷീർ, നബിൽ എന്നിവർ നേതൃത്വം നൽകി. അഹമ്മദ് ചാവശ്ശേരി സ്വാഗതവും ശംസുദ്ദീന്‍ പാനൂര്‍ നന്ദിയും പറഞ്ഞു.ലിയ, ഇർഷാദ്, സഹൽ പയ്യന്നൂർ എന്നിവര്‍ സംബന്ധിച്ചു. അസീസ്, ഫത്താഹ് സമദ് അസീസ്, സലാം ചോല, സവാദ്, ഹരിസ് മുണ്ടേരി, ഉബൈദ് സിദ്ദീക്ക് പയ്യന്നൂർ, മുത്തലിബ്, ബഷീർ, ജാബിർ, ജംഷീർ, നബിൽ എന്നിവർ നേതൃത്വം നൽകി. അഹമ്മദ് ചാവശ്ശേരി സ്വാഗതവും ശംസുദ്ദീന്‍ പാനൂര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.