?????? ??. ????

‘പവിഴ ദ്വീപിലെ തുല്ല്യത ഞങ്ങളെ സന്തോഷവതികളാക്കുന്നു’

അന്താരാഷ്​ട്ര വനിത ദിനത്തി​​​െൻറ പശ്​ചാത്തലത്തിൽ ബഹ്​റൈനിൽ വനിതകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച ്ച്​ മലയാളി അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി. ജോൺ എഴുതുന്നു
പ്രവാസ മണ്ണായ ബഹ്​റൈനെ കൂടുതൽ ഞങ ്ങൾക്ക്​ കൂടുതൽ പ്രിയങ്കരമാക്കുന്നതിന്​ പിന്നിൽ ഇവിടെ അനുഭവപ്പെടുന്ന സ്​ത്രീ^പുരുഷ സമത്വം കൂടിയാണ്​. ഇൗ അന്താരാഷ്​ട്ര വനിതാ ദിനത്തി​​​െൻറ പ്രമേയം തു​ല്യ​ത​യോ​ടെ ചി​ന്തി​ക്കു​ക, സ​മ​ർ​ഥ​രാ​യി പ​ണി​തു​യ​ർ​ത്തു​ക, പു​തു​മ​യു​ള്ള മാ​റ്റം കൊ​ണ്ടു​വ​രു​ക’ എന്നതാണെന്ന്​ യു.​എ​ൻ മുന്നോട്ടുവെച്ചതും ശ്രദ്ധേയമാണ്​. പ്രവാസ ജീവിതത്തി​​​െൻറ എല്ലാ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടും സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വം എടുത്തുപറയേണ്ടതാണ്​. ബഹ്​റൈനിൽ എവിടെയും ഏതു നേരത്തും സമാധാനത്തോടെ കടന്നു ചെല്ലാം, യാത്ര ചെയ്യാം.

ഉറക്കെ ചിരിക്കാം. ചിന്തിക്കുന്നത്​ തുറന്ന്​ പറയാം. ഇത്​ പറയു​േമ്പാഴും നമ്മുടെ സ്വന്തം നാട്ടിൽ എത്രത്തോളം ഇതെല്ലാം അനുഭവിക്കാൻ കഴിയും എന്ന ചോദ്യമുയരുന്നുണ്ട്​. അത്​ ചോദ്യമായി തന്നെ നിൽക്കുന്നു. നമ്മുടെ മാതൃരാജ്യത്ത്​ നമ്മുടെ മാതൃരാജ്യത്ത്​ മീ ടുപോലെയുള്ള പ്രസ്ഥാനങ്ങൾ കടന്ന​ുവരുന്നത്​ ചില്ലറ മാറ്റങ്ങൾ കാണുന്നുണ്ട്​. ബഹ്​റൈനിൽ ഒരു അനാവശ്യനോട്ടം പോലും സ്​ത്രീകൾക്ക്​ അഭിമുഖീകരിക്കേണ്ടി വരുന്നില്ല എന്നത്​ എത്രയോ മഹത്തരമായ സംസ്​ക്കാരത്തി​​​െൻറ ഫലമാണ്​. സ്​ത്രീയും പുരുഷനും എല്ലാം എല്ലായിടത്തും തുല്ല്യർ. ഇതുതന്നെയല്ലേ ലോകത്തെങ്ങുമുള്ള വനിതകൾ കൊതിക്കുന്നതും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.