???????? ??????? ???????? ???????? ????????? ???????

‘ട്രാഫിക് വില്ലേജ്​’ കാപിറ്റല്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്​തു

മനാമ: ട്രാഫിക് ബോധവല്‍ക്കരണ വാരാചരണത്തി​​െൻറ ഭാഗമായി അവന്യൂസ് മാളില്‍ ആരംഭിച്ച ട്രാഫിക് വില്ലേജ് കാപിറ്റല ്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്​ദുറഹ്മാന്‍ ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ട്രാഫിക് ഡയറക്​ടേറ്റി​​െൻറ മേല്‍നോട ്ടത്തില്‍ നടക്കുന്ന പരിപാടി മാര്‍ച്ച് 16 വരെ നീണ്ടു നില്‍ക്കും. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരം ട്രാഫിക് ബോധവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമായി തുടരുന്നതില്‍ ഏറെ സന്തോഷമുള്ളതായി ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്യത്ത് റോഡപകടങ്ങള്‍ കുറക്കുന്നതിന് ശക്തമായ ട്രാഫിക് അവബോധം അനിവാര്യമാണ്. നിയമം ശക്തമാക്കുന്നതോടൊപ്പം തന്നെ ജനങ്ങളില്‍ ഇത് സംബന്ധിച്ച ബോധവും വര്‍ധിക്കേണ്ടതുണ്ട്. ഇതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സഹകരിക്കുകയും സന്ദേശങ്ങള്‍ എത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

ട്രാഫിക് വാരാചരണവുമായി സഹകരിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്​തു. സമൂഹത്തില്‍ കാണപ്പെടുന്ന തെറ്റായ ധാരണകള്‍ തിരുത്തുന്നതിനും നിലവിലെ ട്രാഫിക് സംസ്കാരം ഉള്‍ക്കൊള്ളാന്‍ പാകപ്പെടുത്തുന്നതിനും ശ്രമമുണ്ടാകണം. ജനങ്ങളില്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നതിനുള്ള അവബോധം ശക്തമാക്കുന്നതിന് കൃത്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ശൈഖ് അബ്​ദുറഹ്മാന്‍ ബിന്‍ അബ്​ദുല്‍ വഹാബ് ആല്‍ ഖലീഫ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിവിധ സാമൂഹിക സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ജനങ്ങളുടെ ജീവനും സ്വത്തും സുപ്രധാനമാണെന്നും അത് റോഡുകളില്‍ ജീവന്‍ പൊലിയുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.