തൊഴിൽ: സ്വദേശികള്‍ക്ക് മുന്‍ഗണന നൽകുന്നതിനെ സ്വാഗതം ചെയ്ത്​ ലേബർ യൂനിയൻ

മനാമ: സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബ ിന്‍ ഈസ ആല്‍ ഖലീഫ അംഗീകാരം നല്‍കിയതിനെ ബഹ്റൈന്‍ ഫ്രീ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന്‍ സ്വാഗതം ചെയ്തു. ഡോക്ടര്‍മാര ്‍, സാങ്കേതിക വിദഗ്ധര്‍, നഴ്സുമാര്‍ തുടങ്ങിയവരില്‍ അര്‍ഹരായ സ്വദേശികളുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം. നിലവില്‍ ഈ തസ്തികകളില്‍ വിദേശികളുണ്ടെങ്കില്‍ അവരുടെ കരാര്‍ കാലാവധി കഴിയുന്ന മുറക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് തീരുമാനം. ആരോഗ്യ മേഖലയില്‍ സ്വദേശി തൊഴില്‍ ശക്തിക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനുള്ള തീരുമാനം വലിയ സദ്ഫലങ്ങളുണ്ടാക്കും.

കൂടാതെ ചികില്‍സാ മേഖലയില്‍ കഴിവുള്ളവരെ തദ്ദേശീയവരായവരെ വളര്‍ത്തിക്കൊണ്ടുവരാനും സാധിക്കും. മറ്റ് മേഖലകളിലും സ്വദേശിവല്‍ക്കരണം വേഗത്തിലാക്കാന്‍ യൂണിയന്‍ ആഹ്വാനം ചെയ്തു. രാജ്യത്തി​​െൻറ സാമ്പത്തിക പുരോഗതിക്കും വളര്‍ച്ചക്കും ഇത് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര്‍ഹരായ സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രഥമ പരിഗണന എല്ലാ മേഖലകളിലും വേണ്ടതുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ താല്‍പര്യ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. യുവാക്കളായ തൊഴിലന്വേഷകർ രജിസ്​റ്റർ​ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം നല്‍കി അര്‍ഹമായ തൊഴില്‍ നല്‍കുന്നതിനും തൊഴിൽ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെയും യൂണിയന്‍ സ്വാഗതം ചെയ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.