????????????????? ??????????? ??????

ബാങ്കിങി​െൻറ 100 വര്‍ഷം: പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും

മനാമ: ബാങ്കിങി​​െൻറ 100 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ ഒരുക്കുമെന്ന് ബഹ്റൈന്‍ ബ ാങ്ക്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തെ പ്രഥമ ബാങ്കായ സ്​റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ആരംഭിച്ചിട്ട് 100 വര്‍ഷമായതി​​െൻറ പശ്ചാത്തലത്തിലാണ് സമ്മേളനം. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ ബാങ്കിങ്, ധനകാര്യ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും പങ്കെടുക്കും. മേഖലയിലെ സാമ്പത്തിക കേന്ദ്രമായി മാറാന്‍ ഇതിനോടകം ബഹ്റൈന് സാധിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ധാരാളമായി ബഹ്റൈനിലുണ്ടാകുമെന്നാണ് പ്രതീക്കുന്നത്.

രാജ്യത്ത് മൊത്തം 382 ഓളം ധനകാര്യ സ്ഥാപനങ്ങളിലായി 192 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ട്. 98 ബാങ്കുകളില്‍ 21 ഇസ്​ലാമിക് ബാങ്കുകളുമാണ് രാജ്യത്തുള്ളത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തി​​െൻറ 16 ശതമാനവും ബാങ്കിങ് മേഖലയില്‍ നിന്നാണ്. വര്‍ഷം തോറും 10 ശതമാനം വര്‍ധനവും രേഖപ്പെടുത്തുന്നുണ്ട്. 14,000 പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇതില്‍ 65 ശതമാനവും സ്വദേശികളാണെന്ന പ്രത്യേകതയുമുണ്ട്. സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയായി ധനകാര്യ-സാമ്പത്തിക മേഖല മാറിയതായി അസോസിയേഷന്‍ ചെയര്‍മാന്‍ അദ്നാന്‍ അഹ്മദ് യൂസുഫ് വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.