മനാമ: ആറുദിവസം മുമ്പ് ബഹ്റൈനിൽ തൊഴിൽ വിസയിൽ എത്തിയ മലയാളി ഹൃദയാഘാതംമൂലം നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മണ്ണിൽ പൊയിൽ കുഞ്ഞബ്ദുല്ല (53)യാണ് മരിച്ചത്. ഇദ്ദേഹം ബഹ്റൈനിൽ കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു എത്തിയത്. ഗാർഹിക ഡ്രൈവറുടെ വിസയിൽ കുഞ്ഞബ്ദുല്ല ഇന്നലെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. രാവിലെ എഴുന്നേറ്റ് പ്രാർഥന കഴിഞ്ഞശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. അടുത്തദിവസം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇദ്ദേഹം ആദ്യമായാണ് ബഹ്റൈനിൽ എത്തിയത്. കഴിഞ്ഞ രണ്ടുവർഷമായി നാട്ടിലായിരുന്നു. അതിന് മുമ്പ് ആറുവർഷം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. നാട്ടിൽ ഭാര്യയും മൂന്ന് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.