മനാമ: മാര്‍ച്ച് 28 മുതല്‍ 31 ഇൻറര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മല്‍സരങ്ങളുടെ ഒരുക്കം വിലയി രുത്തുന്നതിന് വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു. ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ നടന്ന യോഗത്തില്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് ബിന്‍ ഹുവൈല്‍ അല്‍ മരി, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ന്നിധ്യത്തിലായിരുന്നു യോഗം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന മല്‍സരം വീക്ഷിക്കാൻ എത്തുന്നവരടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് രൂപം നല്‍കി. ട്രാഫിക് ഡയറക്ടറേറ്റും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.