മനാമ: ‘തെരഞ്ഞെടുക്കാം നിങ്ങളുടെ ഡോക്ടറെ’ പദ്ധതിക്ക് മികച്ച പ്രതികരണമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയായി വിവിധ ഹെല്‍ത് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 77,400 ആയി. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പ്രകാരം ദിനേന 700 പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ടു വരുന്നത്. രാജ്യത്തെ എട്ട് ഹെൽത്ത് സെൻററുകളില്‍ ഇതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിെൻറ മുന്നോടിയായി ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള കുടുംബ ഡോക്ടറെ തെരഞ്ഞെടുക്കാനുള്ള അവസരമാണിത്. 12 ദിവസം കൂടിയാണ് രജിസ്ട്രേഷന്‍ അവസാനിക്കാന്‍ ബാക്കിയുള്ളത്. സ്വദേശി കുടുംബങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ള ഈ അവസരം ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.