മനാമ: മേഖലയിലെ വളര്‍ച്ചയുള്ള വിമാനക്കമ്പനികളിലൊന്നായി ബഹ്റൈന്‍െറ അഭിമാനമായ ഗള്‍ഫ് എയര്‍ മാറിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗ്രീക്ക് തലസ്ഥാനമായ അഥീന എയര്‍പോര്‍ട്ടില്‍ സംഘടിപ്പിച്ച 19 ാമത് ൈഫ്ലറ്റ് മാര്‍ക്കറ്റിങ് ശില്‍പശാലയിലാണ് ഇത്തരമൊരു നേട്ടം ഗള്‍ഫ് എയറിന് സ്വന്തമായതായി പ്രഖ്യാപിക്കപ്പെട്ടത്. ഇത്തരമൊരു നേട്ടത്തില്‍ അഭിമാനിക്കുന്നതായി ഗള്‍ഫ് എയറിനെ പ്രതിനിധീകരിച്ച് ശില്‍പശാലയില്‍ പങ്കെടുത്ത മാര്‍ക്കറ്റിങ് ചീഫ് വിന്‍സെൻറ് കോസ്റ്റ് വ്യക്തമാക്കി. അഥീന എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്ന് അംഗീകാര പത്രം അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.