മനാമ: ഗള്‍ഫ് മാധ്യമം ഏപ്രില്‍ 12ന് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ഹാര്‍മോണിയസ് കേരള’ മെഗാ ഇവന്റുമായി ബന്ധപ്പെട്ട് മാര്‍ച്ച് 29 ന് രാവിലെ 8.30 മുതല്‍ മനാമ ലുലു ദാനാ മാളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ചിത്ര രചനാ മല്‍സരത്തിന് രജിസ്ട്രേഷന് പുരോഗമിക്കുന്നു. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്കായി ലുലു സൂപ്പര്മാര്ക്കറ്റിെൻറ അഞ്ച് ഒൗട്ട് ലെറ്റുകളില്‍ രജിസ്റ്റർ ചെയ്യാൻ ഇന്ന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഹിദ്ദ് ലുലു, മനാമ ദാന മാള്‍, സിഞ്ച് ഗലേറിയ, റിഫ ലുലു, ആലിയിലെ റംലി മാള്‍ എന്നിവിടങ്ങളിലാണ് രജിസ്ട്രേഷന് കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വൈകിട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഏപ്രില്‍ 12ന് നടക്കുന്ന മെഗാ പരിപാടിക്കുള്ള ടിക്കറ്റുകളും കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.