മനാമ: ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന 11 ാം മോേട്ടാർ സ്പോർട് മെഡിസിൻ ശിൽപശാല ആരോഗ്യകാര്യമന്ത്രി ഫാഇ ൗഖ ബിൻത് സഇൗദ് അൽ സാലെഹ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം കാനൂ, ബഹ്റൈൻ ഒളിമ്പിക് ഒാർഗനൈസേഷൻ ആൻറ് ഫെഡറേഷൻ ഇൻറർനാഷണൽ ആേട്ടാമൊബൈൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ശിൽപശാലയിൽ പെങ്കടുത്ത വിദഗ്ധർ മോേട്ടാർ മെഡിസിെൻറ പ്രധാന്യത്തെകുറിച്ച് വിവരിച്ചു. പ്രത്യേകിച്ചും എഫ്.വൺ പോലുള്ള പരിപാടികൾ നടക്കുേമ്പാൾ മെഡിക്കൽ ടീമിെൻറ പ്രവർത്തനങ്ങളെയും ആരോഗ്യമന്ത്രി പ്രത്യേകം പരാമർശിച്ചു. മെഡിക്കൽ ടീമിെൻറ കഴിവിനെയും വൈദഗ്ധ്യത്തെയും മന്ത്രി അഭിനന്ദിക്കുകയും മിഡലീസ്റ്റിൽ ആദ്യമായി ബഹ്റൈനിൽ 2014 ൽ ഇൗ രംഗത്ത് മെഡിക്കൽ പരിശീനല സ്ഥാപനം ആരംഭിച്ചതിനെകുറിച്ചും എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.