കിരീടാവകാശി വിമാനത്താവള നിര്‍മാണ മേഖല സന്ദര്‍ശിച്ചു

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രാധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വിമാനത്താവള നി ര്‍മാണ മേഖല സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബഹ്റൈന്‍ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ വികസന, നവീകരണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരം പദ്ധതികള്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും സ്വദേശികള്‍ക്ക് തൊഴിലവസരവും ലഭ്യമാക്കാനുപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്​ട്ര നിലവാരത്തിലാണെന്ന് ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ വളര്‍ച്ച സാമ്പത്തിക മേഖലക്ക് കരുത്ത് പകരുമെന്നാണ് കരുതുന്നത്. ലോജിസ്​റ്റിക്​ സര്‍വീസില്‍ ബഹ്റൈന്‍ പങ്കാളിത്തം വളരെ വലുതാണ്.

ടൂറിസം മേഖലക്കും കാര്‍ഗോ മേഖലക്കും കരുത്ത് പകരാന്‍ എയര്‍പോര്‍ട്ട് വികസനം വഴി സാധ്യമാകും. സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ബഹ്റൈന്‍ അതി​​െൻറ ഓരോ പദ്ധതികളും തയാറാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമായ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതി നിര്‍ണിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാസഞ്ചര്‍ ടെര്‍മിനലി​​െൻറ നിര്‍മാണ പ്രവര്‍ത്തനം കഴിഞ്ഞാഴ്ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.
25 എയറോ ബ്രിഡ്ജുകളുടെ നിര്‍മാണമാണ് നിലവില്‍ നടന കൊണ്ടിരിക്കുന്നത്. കൂടാതെ 2700 അധിക കാര്‍ പാര്‍ക്കിങ് സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തും. ചരക്കുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന രീതിയിലാണ് കാര്‍ഗോ സെക്ഷന്‍ ഒരുക്കിയിട്ടുള്ളത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.