????????????????? ?????????? ?????? ?????? ??????????? ????? ?????? ???????????? ????? ????????????? ?????????????????????

പ്ര​ധാ​ന​മ​ന്ത്രി മ​നാ​മ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചു

മ​നാ​മ: പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ ക​ഴി​ഞ്ഞ ദി​വ​സം മ​നാ​മ​യി​ലെ പ് ര​ധാ​ന സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചു. പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും സ​മ്മേ​ളി​ക്കു​ന്ന​തും വാ​ണി​ജ്യ പ്രാ​ധാ​ന്യ​മുള്ളതുമായ മ​നാ​മ​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ര്‍ശി​ച്ച​ത്. ഇവിടുത്തെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളോ​ട് അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടി​യാ​യി​രു​ന്നു​ അ​ദ്ദേ​ഹ​ത്തി​​െൻറ സ​ന്ദ​ർ​ശ​നം. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ മു​ഖ്യ പ​രി​ഗ​ണ​ന ന​ല്‍കു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ല്‍ മി​ഹ്സ മ​സ്ജി​ദ് സ​ന്ദ​ര്‍ശി​ക്കു​ക​യും അ​ത് പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് നി​ര്‍ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു. സ​മൂ​ഹ​ത്തി​​െൻറ മ​ത​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​ട​യാ​ള​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​വി​ശേ​ഷ ശ്ര​ദ്ധ പു​ല​ര്‍ത്തു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.