??? ????????? ??? ????? 15???????????????? ?????????? ????? ????? ???????? ?????????? ???????? ????????????? ???????????????

ഫിറോസ്​ കുന്നംപറമ്പിനെ ജനസാഗരം സ്​നേഹത്താൽ വീർപ്പുമുട്ടിച്ചു

മനാമ: ജീവകാരുണ്യപ്രവർത്തനത്തിനുള്ള അവാർഡ്​ വിതരണ ഏറ്റുവാങ്ങാൻ എത്തിയ ഫിറോസ്​ കുന്നംപറമ്പിലിനെ പ്രവാസി മല യാളി സമൂഹം സ്​നേഹത്താൽ വീർപ്പുമുട്ടിച്ചു. മഹൽ അസോസിയേഷൻ ഓഫ് തൃശൂർ 15ാംവാർഷികത്തി​​​െൻറ ഭാഗമായുള്ള പ്രഥമ കർമ്മ ശ്രേഷ്​ഠ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയ ഫിറോസ്​ കുന്നംപറമ്പിലിന്​ ബഹ്​റൈനിലെ ആദ്യ സന്ദർശനം വിത്യസ്​തമായ അ നുഭവമാണ്​ നൽകിയത്​. വാർഷികാഘോഷം മനാമയിലെ അൽരാജാസ്കൂൾ ഓഡിറ്റേറിയത്തിൽ എം.പി. ഡോ. സൗസാൻ കമാൽ ഉദ്ഘാടനം ചെയ്​തു.

ചടങ്ങിൽ 2003 മുതൽ സംഘടനയെ നയിച്ച വന്നിരുന്ന കോയക്കുട്ടി അഹമ്മദ്​ , പി.പി.എ റഹ്മാൻ , പി.എസ്.ബഷീർ കാട്ടൂർ , റഫീഖ് അബ്​ദുല്ല ,കെ.എം.സിയാദ് ,കെ.എം.സൈഫുദീൻ, ആഷിഖ് മുഹമ്മദ്, റഷീദ് വെള്ളാങ്കല്ലൂർ , പി.കെ.ബീരാവു, ഫൈസൽ എക്​സൽ , റെഷീദ് സിറ്റി, റിയാസ് ഇബ്രാഹിം, സഹീർ ആദൂർ ,ഷംസുദ്ദീൻ, സഗീർ അൽ മുല്ല, ഹൈദ്രോസ് എന്നിവരെ ആദരിച്ചു. മെഡിക്കൽ ഡിസ്‌കൗണ്ട് പ്രിവിലേജ് കാർഡി​​​െൻറ ഉദ്ഘാടനം ഷിഫാ അൽ ജസീറ മാർക്കറ്റിങ്ങ് മാനേജർ മൂസാഅഹമ്മദ്, മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് ഷഹഫദ് കുന്നംകുളം റെഷീദ് വെള്ളാങ്കലൂരിന് നൽകി നിർവഹിച്ചു. തുടർന്ന് കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിച്ച കലാപരിപാടി അരങ്ങേറി. ഹബീബ് റഹ്മാൻ, കൺവീനർ റിയാസ് ഇബ്രാഹിം , കെ.എം. സൈഫുദ്ദീൻ, പി.പി.എ.റഹ്മാൻ എന്നിവർ സംസാരിച്ചു.

കെ.എം.സി.സി. പ്രസിഡൻറ്​ എസ്.വി.ജലീൽ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജയ് ഫർ മൈദാനി ,ലൈഫ് കെയർ ഗ്രൂപ്പ് എം.ടി. ഷൗക്കത്ത് കാൻച്ചി, അസൈനാർ കളത്തിങ്ങൽ, ബഷീർ അമ്പലായി, എബ്രഹാം ജോൺ , കെ.ടി. സലീം, ഒ.ഐ.സി.സി. പ്രസിഡൻറ്​ ബിനു കുന്നന്താനം, ഫ്രാൻസിസ് കൈതാരത്ത്, അസീൽ അബ്​ദുറഹിമാൻ, നജീബ് കടലായി, ഷാനവാസ്‌ ആസ്റ്റർ, കുട്ടൂസ മുണ്ടേരി ,മോനി ഓടിക്കണ്ടത്തിൽ, ലത്തിഫ് ആയഞ്ചേരി , ജമാൽ കുറ്റിക്കാട്ടിൽ ,സൽമാനുൽഫാരിസ് എന്നിവർ സംബന്ധിച്ചു. മാറ്റ് ബഹ്റൈൻ പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വാഗതസംഘം ചെയർമാർ സിയാദ് കെ.എം സ്വാഗതവും മാറ്റ് ബഹ്റൈൻ ട്രഷറർ ഹിളർ വലിയകത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.