മനാമ: പോസ്റ്റ് ഒാഫിസ് വഴി അയച്ച കഞ്ചാവ് കൈപ്പറ്റാൻ എത്തിയപ്പോൾ പിടിയിലായ ബംഗ ്ലാദേശി യുവാവിന് അഞ്ചുവർഷം തടവുശിക്ഷ. ഹമദ് ടൗൺ പോസ്റ്റ് ഒാഫിസിൽ വെച്ചാണ് 30കാര ൻ പിടിയിലായത്. ഒരു കിലോ കഞ്ചാവാണ് ആറു പാക്കുകളിലാക്കി ബംഗ്ലാദേശിൽനിന്ന് അയച് ചത്. ഇതിന് വിപണിയിൽ 50,000 ദീനാർ വിലവരും. കസ്റ്റംസ് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ, പാർസലിൽ കഞ്ചാവാണെന്ന കാര്യം അറിയില്ലായിരുന്നെന്നും ഒരു സുഹൃത്തിനുവേണ്ടി അത് കൈപ്പറ്റുക മാത്രമാണ് ചെയ്തതെന്നും പ്രതി വാദിച്ചു. ഹൈക്രിമിനൽ കോടതി പ്രതിയുടെ വാദം തള്ളുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇയാൾ 5000 ദീനാർ പിഴയും അടക്കണം. ശിക്ഷ കാലാവധിക്കുശേഷം നാടുകടത്താനും ഉത്തരവുണ്ട്.
മയക്കുമരുന്ന് ഗുളിക കടത്ത്: പ്രതിക്ക് അഞ്ചുവര്‍ഷം തടവ്
മനാമ: മയക്കുമരുന്ന് ഗുളിക കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം തടവിന് ഒന്നാം ക്രിമിനല്‍ കോടതി വിധിച്ചു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എയര്‍പോര്‍ട്ട് വഴി ബഹ്റൈനിലേക്ക് കടത്താനായിരുന്നു പദ്ധതി. സംശയം തോന്നിയ ഉദ്യോഗസ്ഥരുടെ തെരച്ചിലിലാണ് 1000ത്തോളം മയക്കുമരുന്ന് ഗുളിക ബാഗേജിലെ വസ്ത്രങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തത്. ഏഷ്യന്‍ വംശജനായ പ്രതിയുടെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും വിധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.