മനാമ: ബഹ്റൈൻ മലയാളി സമൂഹത്തിെൻറ െഎക്യത്തിെൻറയും സാഹോദര്യത്തിെൻറയും ആഘോഷമാ യ ‘ഹാർമണിയസ് കേരള’ വെള്ളിയാഴ്ച. വൈകുന്നേരം ആറരമുതൽ ഇൗസ ടൗണിലെ ഇന്ത്യൻ ടൗണിലെ ഇന്ത ്യൻ സ്കൂളിൽ നടക്കുന്ന ആഘോഷം ചരിത്രത്തിൽ ഇടംപിടിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ ്തിരിക്കുന്നത്. മലയാളത്തിെൻറ സൗഹൃദം പ്രവാസഭൂമികയിൽ വിളംബരം ചെയ്യുന്ന ഇൗ കലാസന്ധ്യയിൽ മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടിയാണ് വിശിഷ്ടതാരം.
കൃത്യമായ സംഘാടനവും അടുക്കും ചിട്ടയാർന്ന അവതരണരീതികളും ഹാർമണിയസ് കേരളയുടെ പ്രത്യേകതകളായിരിക്കും. ആയിരക്കണക്കിന് ആളുകൾക്ക് സകുടുംബം ആസ്വാദിക്കാവുന്ന രീതിയിൽ ഏറ്റവും വലിയ വേദിയാണ് ഇന്ത്യൻ സ്കൂളിൽ ഒരുങ്ങുക. ശബ്ദ, വെളിച്ച മികവിനായി ഇൗ രംഗത്തെ സാേങ്കതിക വിഗദ്ധർ കേരളത്തിൽ നിന്നും എത്തുമെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുക.
ഭാവ ഗായകനായ പി. ജയചന്ദ്രൻ, മനോജ് കെ. ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, ജോത്സ്യന, മീനാക്ഷി, രഹ്ന, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും. ഗാനമേളയും കോമഡി സ്കിറ്റും എല്ലാം ചേർന്ന് മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ് ബഹ്റൈൻ സാക്ഷ്യംവഹിക്കാൻ ഒരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.