പ്രവാസലോകം കാത്തിരുന്ന ‘ഹാർമണിയസ്​ കേരള’ ഇന്ന്

മനാമ: കാത്തിരിപ്പിന്​ വിട. പ്രവാസി സമൂഹത്തി​​​െൻറ ഒര​ുമയുടെ ആഘോഷമായി ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന ‘ഹാർമണിയസ്​ കേരള’ ഇന്ന്​ ബഹ്​റൈൻ ഇൗസ ടൗണിലെ ഇന്ത്യൻ സ്​കൂളിൽ നടക്കും. ഇൻഫർമേഷൻ മന്ത്രാലയത്തി​​​െൻറ രക്ഷാധികാരത്തിൽ വൈകുന്നേരം ആറര മുതൽ തുടങ്ങുന്ന പരിപാടി പ്രവാസ ലോകത്തിന്​ വേറിട്ട അനുഭവമാകും.

താരശോഭയും ​ഹാസ്യവും കലയും നിറയുന്ന വേദിയിൽ മലയാളത്തി​​​െൻറ പ്രിയ നടൻ മമ്മൂട്ടി പ​െങ്കടുക്കും. ഒപ്പം ഗായകൻ പി. ജയചന്ദ്ര​ൻ, മനോജ്​ കെ ജയൻ, വിധുപ്രതാപ്​, മുഹമ്മദ്​ അഫ്​സൽ, നിഷാദ്​, ജ്യോത്സന, മീനാക്ഷി, രഹ്​ന, ഉല്ലാസ്​ പന്തളം, നസീർ സംക്രാന്തി, സുശാന്ത്​ തുടങ്ങിയവരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടും.

ഗാനമേളയും കോമഡി സ്​കിറ്റും മറ്റും കോർത്തിണക്കിയ, മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ്​ ബഹ്​റൈൻ സാക്ഷ്യംവഹിക്കുക​. സമൂഹത്തി​​​െൻറ വിവിധ മേഖലകളിലുള്ളവർ അണിനിരക്കുന്ന പ്രൗഢമായ സദസ്സ്​​ ഹാർമണിയസ്​ കേരളയെ വ്യത്യസ്​തമായ വേദിയാക്കും. ‘ഗൾഫ്​ മാധ്യമം’ മാർച്ച്​ 29 ന്​ ലുലു ഹൈപ്പർമാർക്കറ്റി​​​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികളെ ഹാർമണിയസ്​ കേരള വേദിയിൽ പ്രഖ്യാപിക്കും. ഇവർക്ക​ുള്ള സമ്മാനദാനവും നടക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.