ആ​ഘോ​ഷ​ രാ​വിെൻറ ഭാ​ഗ​മാ​കാ​ൻ ആ​യി​ര​ങ്ങ​ളെ​ത്തും

മ​നാ​മ: ബ​ഹ്റൈ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ആ​യി​ര​ങ്ങ​ൾ ‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള​’യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തും. അ​തി​വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​നി​ത​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ക​ലാ​സ​ന്ധ്യ ആ​സ്വാ​ദി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ബ​ഹ്റൈ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​െൻറ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ഹാ​ർ​മ​ണി​യ​സ് കേ​ര​ള പ്ര​വാ​സി ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. െഎ​ക്യ​ത്തി​െൻറ​യും മാ​ന​വി​ക​ത​യു​ടെ​യും ആ​ഘോ​ഷ​മാ​യാ​ണ് ഇൗ ​മ​ഹോ​ത്സ​വം ന​ട​ക്കു​ക.

വി​പു​ല​മാ​യ പാ​ർ​ക്കി​ങ് സം​വി​ധാ​നം
‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള’ പ​രി​പാ​ടി​ക്ക് എ​ത്തു​ന്ന​വ​ർ​ക്കാ​യി വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ പാ​ർ​ക്കി​ങ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഏ​വ​രും പാ​ർ​ക്കി​ങ് ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു. വെ​ഹി​ക്കി​ൾ പാ​സ് ല​ഭി​ച്ച​വ​ർ​ക്ക് സേ​ക്ര​ഡ്​ ഹാ​ർ​ട്ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യാം. ഇ​ന്ത്യ​ൻ സ്കൂ​ൾ പ​രി​സ​ര​ത്തെ ഒ​മ്പ​ത് മേ​ഖ​ല​ക​ളി​ലാ​യി സു​ഗ​മ​മാ​യ പാ​ർ​ക്കി​ങ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​ക വ​ള​ൻ​റി​യ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.