????????????? ??????? ????????? 12 ???? ??????????? ???????? ??????? ???. ?????? ???? ?????? ????? ???????? ??? ? ???? ???????? ??????? ??????????????

മനാമ: രാജ്യത്ത് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും വിട്ടുവീഴ്​ചയില്ലാത്ത നടപടി ഉണ്ടാകുമെന ്നും ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മയക്കുമ രുന്ന് വിരുദ്ധ സമിതിയുടെ 12 ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത ്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമില്‍, നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ, ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി, ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്, യുവജന-കായിക കാര്യ മന്ത്രി അയ്മന്‍ തൗഫീഖ് അല്‍ മുഅയ്യദ്, കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫ, കസ്റ്റംസ് മേധാവി ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ സംബന്ധിച്ചു.

മയക്കുമരുന്ന് വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങളുടെ കാര്യക്ഷമമായ പങ്കാളിത്തത്തെ ആഭ്യന്തര മന്ത്രി ശ്ലാഘിച്ചു. മയക്കുമരുന്ന് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെയും യുവജന കൂട്ടായ്മകളുടെയും പങ്ക് ഏറെ പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ വഴി കൗമാര പ്രായത്തിലുള്ളവരെയും യുവാക്കളെയും ഇതില്‍ നിന്ന് ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഹമദ് ടൗണ്‍ സ്കൂളിലുണ്ടായ സംഭവത്തെ വിശകലനം ചെയ്യുകയും കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ വിപണനവും വിതരണവും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്​തതായി യോഗം വിലയിരുത്തി. വിവിധ ഫാര്‍മസികളില്‍ വില്‍ക്കപ്പെടുന്ന മരുന്നുകളുടെ നിരീക്ഷണം ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.

ചില മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടതി​​െൻറ അടിസ്ഥാനത്തില്‍ ആരോഗ്യ കാര്യ സുപ്രീം കൗണ്‍സിലുമായി സഹകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ‘ഒപ്പം’ എന്ന പേരില്‍ ലഹരിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ബോധവല്‍ക്കരണ പരിപാടിയെക്കുറിച്ച് യുവജന-കായിക കാര്യ മന്ത്രി വിശദീകരിച്ചു. ലഹരിയുടെ ചതിക്കുഴികളില്‍ നിന്ന് ബഹ്റൈന്‍ യുവാക്കളെ തടഞ്ഞു നിര്‍ത്തുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ ഏറെ ഗുണം ചെയ്തു കൊണ്ടിരിക്കുന്നതായും വിലയിരുത്തപ്പെട്ടു. 35 യുവജന കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെ 70 യുവാക്കള്‍ക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ക്ലബ്ബുകളും യുവജന കേന്ദ്രങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികള്‍ ശക്തമായി തുടരേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.