???????

സുലൈമാ​െൻറ കണ്ണീർ തുടക്കാൻ സുമനസുകളുടെ ഹസ്​തങ്ങൾ ഉയരുന്നു

മനാമ: 10 വർഷമായി നോട്ടിൽ പോകാൻ കഴിയാതെ ദുരിത ജീവിതം നയിച്ച കൊല്ലം സ്വദേശി സുലൈമാൻ നാളെ നാട്ടിലേക്ക്​ പോകും. അതേസമയം കടക്കെണിയിലും വാടകവീട്ടിലുമായി കഴിയുന്ന സുലൈമാ​​െൻറ കുടുംബത്തി​​െൻറ നിർധനാവസ്ഥ കണക്കിലെടുത്ത്​ സഹ ായത്തിനായി സുമനസുകൾ രംഗത്തെത്തിയിട്ടുണ്ട്​. സുലൈമാ​​െൻറ കുടുംബത്തിന്​ സ്വന്തമായി മൂന്ന്​ സ​െൻറ്​ ഭൂമി വാങ്ങി നൽകുക എന്ന ലക്ഷ്യവുമായി സാമൂഹിക പ്രവർത്തകർ വാട്ട്​സാപ്പ്​ ഗ്രൂപ്പ്​ ആരംഭിച്ചു.

കഴിഞ്ഞ കുറച്ച്​ മാസങ്ങളായി പ്രവാസിയായ കൊല്ലം സ്വദേശിയായ സുലൈമാൻ താമസിച്ചത്​ ഒരു കെട്ടിടത്തി​​െൻറ ടെറസിലായിരുന്നു. ​വർഷങ്ങൾക്ക്​ മുമ്പ്​ വിസയുടെ കാലാവധി കഴിഞ്ഞതും ആരോഗ്യസ്ഥിതി ദുർബലമായതുമാണ്​ അദ്ദേഹത്തെ ഇൗ അവസ്ഥയിൽ എത്തിച്ചത്​. തുടർന്ന്​ സാമൂഹിക പ്രവർത്തകരായ തേവലക്കര ബാദുഷ, നവാസ്​ കുണ്ടറ, ഷിജു തിരുവനന്തപുരം എന്നിവർ സുലൈമാനെ നാട്ടിലേക്ക്​ അയക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി. സുലൈമാ​​െൻറ വിവരങ്ങൾ അറിഞ്ഞ ബഹ്​റൈൻ എമിഗ്രേഷൻ അധികൃതർ എല്ലാവിധ സഹായങ്ങളും വാഗ്​ദാനം ചെയ്​തു.

ബഹ്​റൈനിലെ ഇന്ത്യൻ എംബസിയും സുലൈമാന്​ അടിയന്തിരമായി ഒൗട്ട്​പാസ്​ അനുവദിക്കുകയും വിമാനടിക്കറ്റിനുള്ള ചെലവുകൾ ഏ​െറ്റടുക്കുകയും ചെയ്​ത​ു. ത​ുടർന്നാണ്​ നാട്ടിലേക്ക്​ വെറുംകൈയോടെ മടങ്ങുന്ന സുലൈമാ​​െൻറ അവസ്ഥ പ്രവാസലോകത്ത്​ ചർച്ചയായത്​. ഇതിനെ തുടർന്നാണ്​ പ്രവാസി സമൂഹത്തി​ൽനിന്ന്​ സഹായഹസ്​തങ്ങൾ ഉയർന്ന്​ തുടങ്ങിയത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.