???????????? ??????????????? ?????? ??????????????????? ???????? ????? ??????????????

മനാമ: തടവിന് പകരമുള്ള ശിക്ഷ ഏര്‍പ്പെടുത്തിയതിന് ശേഷം 451 പേര്‍ ഇത് ഉപയോഗപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ചേര്‍ന് ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങള്‍ വഴി നടപ്പാക്കുന്ന നിയമങ്ങളില്‍ പാര്‍ലമ​ െൻറുമായി സഹകരണം ഉറപ്പാക്കുന്നതിനായിരുന്നു പ്രത്യേക യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നത്. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ, നീതിന്യായ-^ഇസ്​ലാമിക കാര്യ-^ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് അലി ആല്‍ ഖലീഫ, പാര്‍ലമ​െൻറ്​ അധ്യക്ഷ ഫൗസിയ ബിന്‍ത് സൈനല്‍ അബ്​ദുല്ല, പാര്‍ലമ​െൻറിലെയും ശൂറ കൗണ്‍സിലിലെയും വിദേശകാര്യ-^ദേശീയ സുരക്ഷാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ലമ​െൻറും എക്സിക്യൂട്ടീവുമായി സഹകരിക്കുന്നതി​​െൻറ പ്രാധാന്യത്തെക്കുറിച്ച് പാര്‍ലമ​െൻറ്​ അധ്യക്ഷ സംസാരിച്ചു.

ബഹ്റൈനിലെ സുരക്ഷാ കാര്യങ്ങളെ സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിശദീകരിച്ചു. ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍ ഏറെ പ്രശംസനീയമാണെന്ന് നീതിന്യായ-^ഇസ്​ലാമിക കാര്യ-^ഒൗഖാഫ് മന്ത്രി വ്യക്തമാക്കി. ദേശീയതയിലേക്ക് ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്നതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തടവ് ശിക്ഷക്ക് പകരമുള്ള ശിക്ഷ ഉപയോഗപ്പെടുത്തുന്നതിനുള്ള നിയമത്തെക്കുറിച്ച് ഹമദ് രാജാവി​​െൻറ നിര്‍ദേശം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. പൗരത്വം റദ്ദ് ചെയ്യുന്നതിന് വിധിച്ചിരുന്ന 551 പേര്‍ക്ക് പൗരത്വം തിരികെ നല്‍കാനുള്ള തീരുമാനം ആശാവഹമാണെന്നും വിലയിരുത്തി. സമൂഹത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

സൗഹാര്‍ദവും പരസ്പര സഹവര്‍ത്തിത്വവും ഊട്ടിയുറപിക്കുന്നതിനും ഒറ്റ സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ വിജയകരമാണെന്നും വിലയിരുത്തപ്പെട്ടു. ഹമദ് രാജാവി​​െൻറ സമ്പൂര്‍ണ പരിഷ്കരണ പദ്ധതിയുടെ ഗുണഫലങ്ങള്‍ ബഹ്റൈന്‍ സമൂഹത്തിന് അനുഭവിക്കാന്‍ സാധിച്ചു കൊണ്ടിരിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. തടവിന് പകരമുള്ള ശിക്ഷാ നിയമം, 551 പേര്‍ക്ക് പൗരത്വം പുന:സ്ഥാപിക്കുന്നതിനുള്ള ഹമദ് രാജാവിന്‍െറ നിര്‍ദേശം എന്നിവയാണ് മുഖ്യമായും ചര്‍ച്ച ചെയ്തത്. തടവിന് പകരമുള്ള ശിക്ഷാ നിയമം 451പേര്‍ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി അറിയിച്ചു. ഇതില്‍ 388 പുരുഷന്‍മാര്‍, 52 സ്ത്രീകള്‍, 11 കുട്ടികള്‍ എന്നിങ്ങനെയാണ് ഇളവ് ഉപയോഗപ്പെടുത്തിയത്. നീതിന്യായ^-ഇസ്​ലാമിക കാര്യ^-ഒൗഖാഫ് മന്ത്രാലയവുമായി സഹകരിച്ച് ഇതിന് പൂര്‍ണമായ അര്‍ഥത്തിലുള്ള നിയമ വശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.