?????????????????? ?????????????????

മൺപാത്രനിർമ്മാണ ശിൽപശാലയിൽ പ​െങ്കടുത്തവർക്ക്​ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു

മനാമ: കളിമൺപാത്രനിർമ്മാണ ശിൽപശാലയിൽ പ​െങ്കടുത്തവർക്ക്​ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ബഹ്​റൈൻ ടൂറിസം ആൻറ് ​ എക്​സിബിഷൻസ്​ അതോറിറ്റിയുടെ ഭാഗമായി ഹാൻറിക്രാഫ്​ട്​ ഡയക്​ടറേറ്റാണ്​ കോഴ്​സ്​ നടത്തിയത്​. വിദ്യാഭ്യാസ വ കുപ്പിലെ ഇൗ രംഗത്തുള്ള അധ്യാപകരാണ്​ ക്ലാസുകൾ നയിച്ചത്​. അൽ ജസ്​റ ഹാൻറിക്രാഫ്​ട്​സ്​ സ​െൻററിൽ നടന്ന പരിശീലനത്തിൽ 14 പേർ സംബന്​ധിച്ചു. മൺപാത്ര നിർമ്മാണ വൈദഗ്​ധ്യവും അടിസ്ഥാന വിഞ്​ജാനവും പകരുക എന്ന ലക്ഷ്യത്തി​​െൻറ ഭാഗമായാണ്​ ക്ലാസ്​ നടത്തിയത്​.

ഹുസൈൻ അബ്​ദുൽ റഹീം, മയ്​തം അലി എന്നിവർ നേതൃത്വം നൽകി. ബഹ്​റൈൻ പൗരൻമാർക്ക്​ ഇൗ രംഗത്തുള്ള കഴിവും മികവും വാർത്തെടുക്കാൻ എന്ന ലക്ഷ്യത്തി​​െൻറ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയിൽ പ്രതിഭകളുടെ ഉദയം ഉണ്ടായെന്ന്​ അൽ ജസ്​റ ഹാൻറിക്രാഫ്​ട്​സ്​ സ​െൻറർ മേധാവി യാസെർ യൂസിഫ്​ അലി പറഞ്ഞു. പുതിയ തലമുറയിലേക്ക്​ ഇൗ കരവിരുത്​ പകർന്ന്​ കൊടുക്കുക എന്ന ലക്ഷ്യം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി കളിമൺപാത്രനിർമ്മാണവുമായി ബന്​ധപ്പെട്ട്​ നിരവധി പരിശീലന ക്ലാസുകളും ​ശിൽപശാലകളും ഇൗ വർഷം സംഘടിപ്പിച്ചതായി അധികൃതർ പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.