ശസ്ത്രക്രിയ ചെയ്​ത്​ കാഴ്​ച പോയ കേസില്‍ ഡോക്ടര്‍ക്ക് ശിക്ഷ

മനാമ: തിമിരത്തിന് കണ്ണ് ശസ്ത്രക്രിയ നടത്തിയതിനത്തെുടര്‍ന്ന് കാഴ്​ച പോയ കേസില്‍ ഡോക്ടര്‍ക്ക് ശിക്ഷ വിധിച് ചു. പ്രശസ്തയായ കണ്ണ് ഡോക്ടറുടെ അടുത്ത് ചികില്‍സ തേടി വന്ന സ്​ത്രീയുടെ കാഴ്​ചയാണ്​ നഷ്​ടമായത്​. ഇവര​ുടെ മകളു ടെ പരാതി പ്രകാരമാണ് കേസ്. ഡോക്ടര്‍ക്ക് രണ്ട് മാസം തടവും ശിക്ഷ നടപ്പാക്കാതിരിക്കാന്‍ 50 ദിനാര്‍ പിഴയും വിധിച്ച ു. മാതാവിന് കാഴ്​ച തിരിച്ചു കിട്ടാനാണ് തിമിര ശസ്ത്രക്രിയക്കായി ഡോക്ടറെ കാണിച്ചതെന്ന് മകള്‍ പറയുന്നു. ഏറെ നേരമെടുത്ത് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് പിഴവ് പറ്റുകയും കണ്ണി​​െൻറ ലെന്‍സ് റെറ്റിനയില്‍ പതിക്കുകയും ചെയ്തതായി അറിയിക്കുകയും ചെയ്തു.

ഉടന്‍ തന്നെ കുവൈത്തിലെ പ്രശസ്ത കണ്ണു ഡോക്ടറെ കാണിക്കാന്‍ അവര്‍ തന്നെ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തില്‍ അന്ന് തന്നെ കുവൈത്തിലെത്തി ശസ്ത്രക്രിയ ചെയ്തെങ്കിലും കാഴ്​ച തിരിച്ചു കിട്ടിയില്ല. പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയ ശേഷം 20 ശതമാനം കാഴ്​ച തിരിച്ചു കിട്ടിയെന്നും ഇക്കാര്യം അറിയിക്കാനായി പിഴവ് പറ്റിയ ഡോക്ടറെ കാണാനെത്തിയപ്പോള്‍ അവര്‍ ക്ലിനിക്കില്‍ നിന്നും തന്നെ ഇറക്കി വിടുകയും ചെയ്തതായി രോഗിയുടെ മകള്‍ പരാതിയില്‍ പറയുന്നു.

5,000 ദിനാര്‍ ശസ്ത്രക്രിയകള്‍ക്കും യാത്രക്കും മറ്റുമായി ചെലവ് വന്നതായും അവര്‍ ചൂണ്ടിക്കാട്ടി. 40 വര്‍ഷമായി ബഹ്റൈനില്‍ കണ്ണ് രോഗ ചികില്‍സ നടത്തിക്കൊണ്ടിരിക്കുന്ന തനിക്ക് ഇത് വരെ തെറ്റു പറ്റിയിട്ടില്ലെന്നും പ്രതിയാക്കപ്പെട്ട ഡോക്ടര്‍ വാദിച്ചിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.