സാമ്പത്തിക രംഗത്ത് സൗദിയുമായി സഹകരണം മെച്ചപ്പെടുത്തും-മന്ത്രി

മനാമ: സാമ്പത്തിക രംഗത്ത് സൗദിയുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ സൗദി അംബാസഡര്‍ ഡോ. അബ്​ദുല്ല ബിന്‍ അബ്​ദുല്‍ മലിക് ആല്‍ ശൈഖിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ശക്തമായ സാഹോദര്യ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയില്‍ കടന്നു വന്നു.

മേഖലയിലെയും അന്താരാഷ്്​ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ഇരുപേരും ചര്‍ച്ച ചെയ്തു. ബഹ്റൈന് സാമ്പത്തിക മേഖലയില്‍ സൗദി നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് ധനകാര്യമന്ത്രി സൗദി ഭരണാധികാരികള്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.