റമദാന്‍ ആരംഭത്തില്‍ തന്നെ പഴ വര്‍ഗങ്ങള്‍ക്ക് വില വര്‍ധിച്ചു

മനാമ: റമദാന്‍ ആരംഭത്തില്‍ തന്നെ പഴ വര്‍ഗങ്ങള്‍ക്ക് വില വര്‍ധിച്ചതായി ഉപഭോക്താക്കളുടെ പരാതി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വിവിധ പഴ വര്‍ഗങ്ങള്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലത്തെിയിട്ടുണ്ടെന്ന് വ്യാപാരികള്‍ അറിയിച്ചു. മാങ്ങ, ഷമാം, ബത്തക്ക, പപ്പായ, ഈത്തപ്പഴം, മുന്തിരി, പഴം, പേരക്ക, കൈതച്ചക്ക, ഈജിപ്ഷ്യന്‍ ഓറഞ്ച്, ആപ്പിള്‍, അനാര്‍ തുടങ്ങി വിവിധങ്ങളായ പഴ വര്‍ഗങ്ങള്‍ ആവശ്യത്തിനുള്ളത് എത്തിയിട്ടുണ്ടെങ്കിലും നേരത്തേതിനേക്കാള്‍ വില അല്‍പം വര്‍ധിച്ചിട്ടുണ്ടെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.

സാധാരണ റമദാനിലെ ആദ്യ ദിവസങ്ങളില്‍ പഴം, പച്ചക്കറികള്‍ക്ക് അല്‍പം വില വര്‍ധിക്കാറുണ്ടെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നത്. ഒരാഴ്ച്ച കഴിയുമ്പോഴേക്കും വില സാധാരണ ഗതിയിലാവുകയാണ് പതിവെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആവശ്യമായ എല്ലാ പഴ വര്‍ഗങ്ങളും മാര്‍ക്കറ്റിലത്തെിയത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.